ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും വിദേശ മദ്യം ഇടുക്കിയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തെ കുമളി ചെക്ക് പോസ്റ്റിൽ പിടികൂടി. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിൽ താമസിക്കുന്ന ക്രിസ്റ്റഫർ ആന്‍റണി (32), സെൽവകുമാർ (31) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 80 കുപ്പി (14.400 ലിറ്റർ) വിദേശ മദ്യമാണ് പിടികൂടിയത്.
ടവേര കാറിൽ മദ്യം ഇടുക്കിയിലേക്ക് കടത്താനായിരുന്നു സംഘത്തിന്‍റെ ശ്രമം. തമിഴ്നാട്ടിലെ മദ്യ വിൽപന ശാലകളിൽ നിന്നും വാങ്ങിയ മദ്യം കേരളത്തിലെത്തിച്ച് മറിച്ചു വിൽക്കാനായിരുന്നു പദ്ധതി. കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി വിശദ പരിശോധന നടത്തിയപ്പോഴാണ് കാറിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്.
പ്രതികൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പക്ടർ വി.ജെ . റോയി, പ്രിവന്‍റീവ് ഓഫിസർമാരായ ബെന്നി ജോസഫ്, രാജ്കുമാർ, സജിമോൻ തുണ്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, നദീർ, ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: