ലക്‌നൗ: വരന് രണ്ടിന്‍റെ ഗുണന പട്ടിക അറിയാത്തതിനെ തുടർന്ന് വിവാഹം വേണ്ടെന്ന് വച്ച് വധു. ഉത്തർപ്രദേശിലെ മഹോബയിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഇവിടെ യുവാവിന്‍റെയും യുവതിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണം ആലോചിച്ചപ്പോൾ മുതൽ വധു വരന്‍റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹത്തിനു തയാറായി. വിവാഹ വേദിയിൽ വരണമാല്യവുമായി അടുത്തെത്തിയ വരനോട് വധു രണ്ടിന്‍റെ ഗുണന പട്ടിക ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായ ചോദ്യത്തിൽ അമ്പരന്ന് പോയ വരന് പട്ടിക ചൊല്ലാൻ കഴിഞ്ഞില്ല. ഇതോടെ വധു വേദിയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
വിവാഹം മുടങ്ങിയതോടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ കല്യാണപന്തലിൽ തല്ലായി. ഒടുക്കം പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇരുകൂട്ടരും കൈമാറിയ സമ്മാനങ്ങളും തിരികെ നൽകി. വരന് വിദ്യാഭ്യാസമില്ലെന്നത് ഇരു വീട്ടുകാരും വധുവിൽ നിന്നും മറച്ചു വക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം സോഷ്യൽ മീഡിയയിൽ വധുവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: