ഇൻഡോർ: കോവിഡ് വ്യാപനം തടയുന്നതിനായി കർഫ്യൂ നിലനിൽക്കെ മോണിങ് വാക്കിനിറങ്ങി നായ അറസ്റ്റിൽ. ഇൻഡോറിലാണ് അസാധാരണ സംഭവം ഉണ്ടായിരിക്കുന്നത്. ഉടമയ്ക്കൊപ്പമാണ് നായയും മോണിങ് വാക്കിനിറങ്ങിയത്.
കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയ ഉടമയെ അറസ്റ്റ് ചെയ്‌തതിനു പിന്നാലെയാണ് നായയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നായയെയും ഉടമയെയും പൊലീസ് ജയിലിൽ അടച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നായയെ അറസ്റ്റ് ചെയ്‌തതിനെതിരെ മൃഗ സ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ നായയെ അറസ്റ്റ് ചെയ്‌തില്ലെന്ന നിലപാടിലാണ് പൊലീസ്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നോയിഡയിൽ കർഫ്യൂ ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ച് ആരും പുറത്തിറങ്ങരുതെന്ന് കർശന നിയന്ത്രണം ഉണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: