ഇടുക്കി: കോവിഡ് ബാധിച്ച് മരിച്ച അമ്മയെ ശുശ്രൂഷിച്ച മകനും കോവിഡ് പിടിപെട്ട് മരിച്ചു. നെടുങ്കണ്ടം കപ്യാരുതോട്ടത്തിൽ ബിജു ചാക്കോ (50)യാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ബിജുവിന്‍റെ മാതാവ് അന്നമ്മ കഴിഞ്ഞ മാസം 22ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗാവസ്ഥയിലായിരുന്ന അമ്മയെ ശുശ്രൂഷിച്ചത് ബിജുവായിരുന്നു.
എന്നാൽ സ്ഥിതി മോശമായ അന്നമ്മ മരണത്തിനു കീഴടങ്ങുകയായിരുന്നു. അമ്മയുടെ മരണത്തിനു പിന്നാലെ ബിജുവിനും അസ്വസ്ഥതകൾ ഉണ്ടായി. സ്ഥിതി മോശമായതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു ബിജു. ചികിത്സയിലിരിക്കെയായിരുന്നു മരണം. ബിജുവിന്‍റെ സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം നടത്തി. വിനീതയാണ് ഭാര്യ. മക്കൾ: അന്ന, ഫ്രാൻസിസ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: