ചെന്നൈ: മലയാളികൾക്കടക്കം പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് സംഗീത. ഇഷ്ടമില്ലാതെ ചെയ്‌ത ഒരു സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് നടി. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയാറാം, ദിലീപ് തുടങ്ങിയ താരങ്ങൾക്കൊപ്പം സംഗീത അഭിനയിച്ചിട്ടുണ്ട്. ബോധവൽക്കരണ സിനിമയെന്ന് പറഞ്ഞ് തന്നെ സമീപിച്ച സംവിധായകനു വേണ്ടിയാണ് വിട്ടുവീഴ്ച്ചകളോടെ സിനിമയിൽ അഭിനയിച്ചതെന്നും സംഗീത പറയുന്നു.
ഉറക്ക ഗുളിക കൊടുത്ത ശേഷം ഭർത്താവിന്‍റെ സഹോദരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയുടെ വേഷമായിരുന്നു സിനിമയിൽ തനിക്ക്. എന്നാൽ ശരീര പ്രദർശനത്തിനു താൽപര്യമില്ലെന്ന് അറിയിച്ചതോടെ പ്രൊജക്‌റ്റ് നിരസിച്ചു.
പിന്നീട് ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ശരീരപ്രദര്‍ശനത്തിന് തനിക്ക് സാധിക്കില്ലെന്നും സമ്മതമെങ്കില്‍ മാത്രം വേഷം തന്നാല്‍ മതിയെന്നുമായിരുന്നു ഡിമാന്‍റ്. തര്‍ക്കങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കുമൊടുവില്‍ ചിത്രം പൂര്‍ത്തിയാക്കി. റിലീസിങ് ദിവസം മാത്രമേ ആ ചിത്രം കണ്ടിട്ടുള്ളുവെന്നും പക്ഷേ ആ വേഷം ശ്രദ്ധിക്കപ്പെടുകയും സിനിമ വിജയിക്കുകയും ചെയ്തതായും നടി പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: