ന്യൂഡെൽഹി: കേരളത്തിൽ മിന്നുന്ന ജയം കൈവരിച്ചെങ്കിലും പശ്ചിമ ബംഗാളിൽ ഇടത് പാർട്ടികൾക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പശ്ചിമ ബംഗാളിൽ മത്സരിച്ച ഒരു സീറ്റിൽ പോലും ഇടത് സ്ഥാനാർഥികൾ വിജയിച്ചില്ല. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവം. ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യമായ സഞ്ജുക്ത മോര്‍ച്ചയ്ക്ക് 294 അംഗ നിയമസഭയില്‍ നേടാനായത് രണ്ട് സീറ്റ് മാത്രമാണ്.
ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഐഎസ്എഫും ചേരുന്നതാണ് ഈ സഖ്യം. സഖ്യത്തില്‍ നിന്ന് വിജയിക്കാനായത് കോണ്‍ഗ്രസിന്‍റെ നേപാള്‍ ചന്ദ്ര മഹതോയ്ക്കും ഐഎസ്എഫിന്‍റെ നൗഷാദ് സിദ്ദിഖിക്കുമാണ്. പുരുലിയ ജില്ലയിലെ ബാഗ്മുണ്ടിയില്‍ നിന്നാണ് നേപാള്‍ ചന്ദ്ര ജയിച്ച് കയറിയത് അതേസമയം ഭാന്ഗറില്‍ നിന്നാണ് നൗഷാദ് സിദ്ദിഖിയുടെ ജയം. അപ്പോഴും ഇടത് പാർട്ടികൾക്ക് സ്വന്തമായി ഒരു എം.എൽ.എ ഇല്ലെന്ന സ്ഥിതിയായി.
സംസ്ഥാനത്ത് കഴിഞ്ഞ 30 വര്‍ഷത്തോളമായി നടക്കുന്ന ഇടത് പാര്‍ട്ടികളുടെ ക്ഷയം ഇതോടെ പൂര്‍ത്തിയായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. വോട്ടുകളുടെ ധ്രുവീകരണമാണ് പരാജയത്തിന് കാരണമായതെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ ആരോപിക്കുന്നത്.
അതേസമയം ബിജപിക്കും പശ്ചിമ ബംഗാളിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. മുസ്ലിം വിഭാഗത്തില്‍ ഭീതി ജനിപ്പിക്കാന്‍ മമത ബാനര്‍ജിക്ക് സാധിച്ചുവെന്നാണ് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ ചൗധരി പറയുന്നത്. ബിജെപിക്കെതിരായ നിരന്തര പോരാട്ടം നടത്തുന്നത് തങ്ങളാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിനായില്ല. മുതിര്‍ന്ന സിപിഎം നേതാക്കളായ സുജന്‍ ചക്രബര്‍ത്തി, അശോക് ഭട്ടാചാര്യ, സുശാന്ത ഘോഷ്, കാന്തി ഗാംഗുലി എന്നിവരും തെരഞ്ഞെടുപ്പിൽ പരാജയം അറിഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: