നോയിഡ: കിടക്ക ലഭിക്കാൻ മൂന്ന് മണിക്കൂറോളം ആശുപത്രിക്ക് മുന്നിൽ കാത്തു നിന്ന രോഗിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. എഞ്ചിനീയറായ ജഗ്രിതി ഗുപ്‌തയാണ് നോയിഡയിലെ സർക്കാർ ആശുപത്രിയിൽ മരിച്ചത്.
ജോലി ആവശ്യത്തിനായി ഗ്രെറ്റർ നോയിഡയിൽ താമസിക്കുകയായിരുന്നു ജഗ്രിതി. ശ്വാസതടസം ഉണ്ടായതിനെ തുടർന്നാണ് ജഗ്രിതി ആശുപത്രിയിലേക്ക് പോയത്. ജഗ്രിതിയുടെ വീട്ടുടമയും ആശുപത്രിയിലേക്ക് എത്തിയിരുന്നു. കിടക്ക ഒഴിവില്ലെന്നും പാർക്കിങ് ഏരിയയിൽ കാത്തിരിക്കൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞതോടെ യുവതി കാറിനുള്ളിൽ കാത്തിരുന്നു.
യുവതിയുടെ നില വഷളാകുന്നത് കണ്ടതോടെ വീട്ടുടമ ആശിപത്രി അധികൃതരോട് കരഞ്ഞു പറഞ്ഞു. പക്ഷെ ആരും ചെവികൊണ്ടില്ല. തിരികെ കാറിലെത്തി നോക്കുമ്പോൾ യുവതി കുഴഞ്ഞ് വീണിരുന്നു. തുടർന്ന് ഇദ്ദേഹം നഴ്‌സിനെ സമീപിച്ച് വിവരം അറിയിച്ചു. ആരോഗ്യ പ്രവർത്തകരെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശിയായ യുവതിക്ക് രണ്ടു മക്കളും ഭർത്താവുമാണുള്ളത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: