www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സൗദിയിൽ 42 പേർക്ക് കൂടി കോവിഡ്; 163 പേരുടെ നില ഗുരുതരം

Share it:



റിയാദ്: സൗദി അറേബ്യയിൽ 42 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 36 പേർ രോഗമുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായും ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 

ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,47,357 ആയി. ഇവരില്‍ രോഗമുക്തരായത് 5,36,406 പേരാണ്. ആകെ മരണസംഖ്യ 8,730 ആയി ഉയർന്നു. ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളവരില്‍ 163 പേരുടെ നില ഗുരുതരമാണ്.  

രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്‍ത കൊവിഡ് രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 4, നജ്റാൻ 3, മക്ക 2, ഖോബാർ 2, അൽകാമിൽ 2, മറ്റ് 18 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 42,595,656 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്‍തുകഴിഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ചികിത്സിക്കാൻ പണമില്ല; ക്യാൻസർ രോഗിയായ മകനെ പിതാവ് വിഷം കുത്തി വച്ച് കൊന്നു

ചെന്നൈ: ക്യാൻസർ രോഗിയായ മകനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. സേലം കൊങ്കനാപുരം കാച്ചുപ്പള്ളിയിലാണ് സംഭവം. വണ്ണത്തമിഴ് എന്ന 14കാരനാണ് കൊല്ലപ്പെട്ടത്. കാലില്‍ അര്‍ബുദബാധിതനായ കുട്ടിക്ക് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പെരിയസാമി, സഹായി വെങ്കിടേഷ്, പ്രദേശത്തെ മെഡിക്കല്‍ അസിസ്റ്റന്‍റ് പ്രഭു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്‍സര്‍ ബാധിതനായ കുട്ടി രണ്ടു വര്‍ഷമായി ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. 

ചികിത്സിക്കാന്‍ പണമില്ലാത്തതിന്നാലും, കുട്ടി വേദന കൊണ്ട് പുളയുന്നത് കണ്ടു നില്‍ക്കാനാകാതെയുമാണ് കുത്തിവെയ്പ്പ് നല്‍കിയതെന്ന് ലോറി ഡ്രൈവറായ പെരിയസാമി വ്യക്തമാക്കി. ഇതിനായി പ്രഭുവിനെ സമീപിക്കുകയായിരുന്നുവെന്നും കുത്തിവെച്ചത് വേദനാ സംഹാരിയാണെന്നും പെരിയസാമി പറഞ്ഞു.

അതേസമയം, മരുന്ന് കുത്തിവെച്ച ഉടന്‍ തന്നെ കുട്ടി മരിച്ചത് നാട്ടുകാരില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


Share it:

Gulf

Post A Comment:

Portable Mini Air Cooler Fan with LED Light