ഇടുക്കി: അടുക്കി വച്ചിരുന്ന സിമന്‍റ് കട്ടകൾ അടർന്ന് ശരീരത്തിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കുമളി അട്ടപ്പള്ളത്ത് പ്രവർത്തിക്കുന്ന ഹോളോ ബ്രിക്‌സ് നിർമാണ കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.
ആസം സ്വദേശിയായ സിദ്ധിക്കലി (48)യാണ് മരണപ്പെട്ടത്. കട്ടകൾ അടുക്കി വയ്ക്കുന്നതിനിടയിൽ സിദ്ധിക്കലിയുടെ ദേഹത്തേക്ക് ഇവ വീഴുകയായിരുന്നു.
കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച് പ്രഥമ ശുശ്രുഷ നൽകി വിദഗ്‌ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മേൽനടപടി സ്വീകരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: