ഊട്ടി: കൂട്ടം തെറ്റി സ്വർണ ഖനിയിൽ അകപ്പെട്ട കുട്ടിയാനയെ അമ്മയുടെ അടുക്കലെത്തിച്ച് വനപാലകർ. നീലഗിരി ജില്ലയിലെ പന്തലൂർ ഗോൾഡ് മൈനസ് വനമേഖലയിലാണ് കൂട്ടംതെറ്റി കഴിഞ്ഞ ദിവസം ഒരു മാസം പ്രായം വരുന്ന കുട്ടിയാന കുഴിയിൽ വീണത്.
ദേവാലയിലെ സ്വർണ ഖനനം ചെയ്‌തിരുന്ന തുരങ്കത്തിൽ കുടുങ്ങിയ ആനക്കുട്ടിക്കാണ് വനപാലകർ തുണയായത്. പന്തലൂർ ദേവാല മലയിലെ തുരങ്കത്തിൽ നിന്ന് ചൊവ്വാഴ്ച്ച രാവിലെ മുതൽ ആനക്കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നു. പരിസരപ്രദേശങ്ങളിൽ ആനക്കൂട്ടത്തെ കാണാനുണ്ടായിരുന്നില്ല. തീറ്റ തേടുന്നതിനിടയിൽ തുരങ്കത്തിൽപെട്ട ആനക്കുട്ടിയെ രക്ഷിക്കാൻ കഴിയാതെ ആനക്കൂട്ടം തിരിച്ചു പോവുകയായിരുന്നു.
A kutty baby elephant was reunited with the family after rescue by TN foresters in Mudumalai. Most heartwarming indeed. Kudos 👍👏 #TNForest #elephants #mudumalai pic.twitter.com/eX9gBd3oK7
— Supriya Sahu IAS (@supriyasahuias) October 6, 2021
ബീറ്റ് നടത്തുന്നതിനിടെ വനപാലകർ കുഴിയിൽ വീണ കുട്ടിയാനയെ കണ്ടെത്തി. തുരങ്കത്തിന്‍റെ വശങ്ങൾ ഇടിച്ചു നിരത്തിയാണ് വനപാലകർ കുട്ടിയാനയെ പുറത്തെത്തിച്ചത്. തുടർന്ന്, തള്ള ആനയെ തേടലായി. കുട്ടിയാനയെ കുഴിയിൽ നിന്ന് രക്ഷിച്ച് അമ്മയാനയുടെ വരവും കാത്തിരുന്നു. അതിനിടയിൽ മുതുമലയിൽ നിന്ന് ഡോക്ടർമാരും പാപ്പാന്മാരും എത്തി. ലാക്ടോജനും ഗ്ലുകോസും നൽകി.
തുടർന്ന്, കുട്ടിയാനയെയും കൂടി വനപാലകർ വനത്തിലേക്ക് യാത്ര തിരിച്ചു. യാത്രയിൽ ആനക്കൂട്ടത്തെ കണ്ടു. അക്കൂട്ടത്തിൽ അമ്മയാനയും ഉണ്ടായിരുന്നു. അമ്മയെ കണ്ട കുട്ടിക്കുറുമ്പി അമ്മയുടെ അടുത്തേക്ക് ഓടിപോയി. ആനക്കൂട്ടം വനപാലകരെ വിരട്ടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായി രക്ഷപ്പെട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..Incredible outpouring of love on the kutty baby elephant who was reunited with the herd by #TNForesters. The kutty blows a big trumpet while approaching the mother.Well done Sachin,Vengatesh Prabhu,Prasad,Vijay,George Praveenson,Thamba Kumar,Aneesh,Kumar, & APW teams Pandalur pic.twitter.com/0fQaZKnpDg
— Supriya Sahu IAS (@supriyasahuias) October 7, 2021
Post A Comment: