കൊടകര: ഇളകിയ വെപ്പ് പല്ല് അന്നനാളത്തിൽ കുടുങ്ങി യുവാവ് മരിച്ചു. കനകമല പാപറമ്പിൽ തോമസിന്‍റെ മകൻ ജസ്റ്റിൻ (35) ആണ് മരിച്ചത്. സെപ്റ്റംബർ 30 നായിരുന്നു സംഭവം. വെപ്പുപല്ല് അബദ്ധത്തിൽ വെള്ളത്തോടൊപ്പം ഇറങ്ങി പോവുകയായിരുന്നു.
പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽവെച്ച് തിങ്കളാഴ്ച്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തെങ്കിലും അണുബാധയാണ് മരണ കരണയായത്. ചാലക്കുടി മാർക്കറ്റിലെ ഓട്ടോ ഡ്രൈവറാണ് ജസ്റ്റിൻ. അമ്മ: എൽസി തോമസ്, ഭാര്യ വിൻഷി, മക്കൾ: ജെസ്വിൻ, ബിസ്വിൻ, ജീവൻ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9
കുമളിയിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു
ഇടുക്കി: ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം ഒടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കുമളി ആനവിലാസം പത്തുമുറിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് അപകടം നടന്നത്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി പശുപതി (65)ആണ് മരിച്ചത്.
തോട്ടത്തിൽ ജോലികൾക്കിടെ ഉണങ്ങിയ മരം ഒടിഞ്ഞു വീഴുകയായിരുന്നു. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മരം വീണ് ഗുരുതര പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ.
Post A Comment: