www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കോടതി കെട്ടിടത്തിൽ നിന്നും ചാടി പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം

Share it:



ഇടുക്കി: കോടതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം. കട്ടപ്പന കോടതിയിലാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ശാന്തൻപാറ സ്വദേശി രാജേന്ദ്ര (26)നാണ് ജീവനൊടുക്കാൻ ശ്രമിച്ചതിനു പിന്നാലെ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 

ശാന്തൻപാറ പൊലീസ് രജിസ്റ്റർ ചെയ്‌ത പോക്‌സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന രാജേന്ദ്രൻ കേസിന്‍റെ വിസ്‌താരത്തിനായിട്ടാണ് വ്യാഴാഴ്ച്ച കോടതിയിലെത്തിയത്.  

രാവിലെ കോടതി നടപടികൾ കഴിഞ്ഞ് ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ സമയത്താണ് രാജേന്ദ്രൻ കോടതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. ഇയാൾ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലേക്ക് തന്നെ വീണതിനാൽ കാര്യമായ പരുക്കുണ്ടായില്ല. ഇയാളെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കോട്ടയത്ത് യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു 

കോട്ടയം: മുൻ വൈരാഗ്യത്തെ തുടർന്ന് കോട്ടയം പത്തനാട് യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ  മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെ ഇടയപ്പാറയിൽ വെട്ടിയിട്ട നിലയിൽ യുവാവിന്‍റെ കാൽപാദം കണ്ടെത്തിയിരുന്നു. 

ഇതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളായ കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവർ മണിമല പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രതികൾ നൽകിയ സൂചന. ചെവിയ്ക്കും കാലിനും വെട്ടേറ്റ മനേഷ് രക്തം വാർന്നാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. 

കൊല്ലപ്പെട്ട മനേഷും പ്രതികളും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരിലാകാം  മനേഷിനെ പ്രതികൾ കൊലപ്പെടുത്തിയത്.  പ്രതികളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. 


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light