കോട്ടയം: മുൻ വൈരാഗ്യത്തെ തുടർന്ന് കോട്ടയം പത്തനാട് യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെ ഇടയപ്പാറയിൽ വെട്ടിയിട്ട നിലയിൽ യുവാവിന്‍റെ കാൽപാദം കണ്ടെത്തിയിരുന്നു.
ഇതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളായ കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവർ മണിമല പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രതികൾ നൽകിയ സൂചന. ചെവിയ്ക്കും കാലിനും വെട്ടേറ്റ മനേഷ് രക്തം വാർന്നാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട മനേഷും പ്രതികളും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരിലാകാം മനേഷിനെ പ്രതികൾ കൊലപ്പെടുത്തിയത്. പ്രതികളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: