www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ

Share it:



മലപ്പുറം: പൂർണ ഗർഭിണിയായ യുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. കാടാമ്പുഴയിൽ 2017 മെയ് 22നായിരുന്നു കൊലപാതകം. മഞ്ചേരി കോടതിയാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷത്തി എഴുപത്തയ്യായിരും രൂപ പിഴയും ശിക്ഷയായി വിധിച്ചത്. കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ മകൻ ദില്‍ഷാദ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ഉമ്മുസല്‍മയുടേയും മകൻ ദില്‍ഷാദിന്‍റേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം നാട്ടുകാരാണ് കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഉമ്മുസല്‍മ അയല്‍വാസിയായ മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു.  

ഇയാളിൽ നിന്നും ഇവർ ഗര്‍ഭിണിയായതോടെ പ്രസവ ചികിത്സ ഏറ്റെടുക്കണമെന്നും കുട്ടിക്ക് ചിലവിന് തരണമെന്നും ഉമ്മുസല്‍മ ആവശ്യപെട്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത്. തുടർന്ന് കൃത്യം നടന്ന ദിവസം  പ്രതി മുഹമ്മദ് ഷെരീഫ് വീട്ടിലെത്തി ഉമ്മുസല്‍മയെയും അവരുടെ  ഏഴുവയസുകാരൻ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

കഴുത്ത് ഞെരിച്ചുള്ള മരണ വെപ്രാളത്തിനിടയില്‍ ഉമ്മുസല്‍മ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. കൊലപാതകം, വീടുകയറി ആക്രമണം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മുത്തഛൻ വാങ്ങി വച്ച മദ്യം അബദ്ധത്തിൽ കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു

ചെന്നൈ: മുത്തഛൻ വാങ്ങിവച്ച മദ്യം ശീതളപാനീയമാണെന്ന് കരുതി കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു. സംഭവമറിഞ്ഞ് മുത്തഛൻ ഹൃദയാഘാതം വന്ന് മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ കട്പാടിക്കടുത്താണ് സംഭവം. തിരുവല്ലം അണ്ണാനഗർ സ്വദേശി ചിന്ന സ്വാമിയും കൊച്ചു മകൻ രുദ്രേഷുമാണ് മരിച്ചത്. 

ചിന്ന സ്വാമിക്ക് 62 വയസായിരുന്നു. കൂലിപ്പണിക്കാരനായ ചിന്നസ്വാമിക്ക് മദ്യപാന ശീലം ഉണ്ട്. അതിനായി വീട്ടില്‍ മദ്യകുപ്പി സൂക്ഷിക്കുന്ന ശീലമുണ്ട്. ഇത്തരത്തില്‍ ജോലികഴിഞ്ഞെത്തി മദ്യപിച്ച ശേഷം വീട്ടിലെ അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്നു ചിന്ന സ്വാമി. ഈ സമയം ചിന്നസ്വാമിയുടെ മകളും ഭര്‍ത്താവും സ്ഥലത്ത് ഇല്ലായിരുന്നു. 

ചിന്നസ്വാമി മുറിയില്‍ വച്ചിരുന്ന മദ്യകുപ്പി കണ്ട രുദ്രേഷ് അത് ശീതള പാനീയമാണെന്ന് കരുതി എടുത്തു കുടിക്കുകയായിരുന്നു. ഇതോടെ ശ്വാസതടസം നേരിട്ട കുട്ടി കുഴഞ്ഞുവീണു. ശ്വസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദം ഉണ്ടാക്കിയപ്പോളാണ് ചിന്ന സ്വാമി മുറിയിലേക്ക് എത്തിയത്. അയല്‍ക്കാരെയും മറ്റും വിളിച്ചുകൂട്ടിയ ചിന്നസ്വാമിയുടെ മകളും ഇതിനകം എത്തി. എന്നാല്‍ മദ്യം കഴിച്ചതാണ് കുട്ടിയുടെ പ്രയാസത്തിന് കാരണം എന്ന് അറിഞ്ഞ നാട്ടുകാര്‍ ചിന്നസ്വാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞുവീണു. 

ഇരുവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്ന സ്വാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ ഗുരുതരമായ നിലയില്‍ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്തസമ്മര്‍ദ്ദം കൂടിയാണ് ചിന്നസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. 

Share it:

Crime

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light