ലണ്ടൻ: യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തഛനും മുത്തശിയുമായി 35 കാരൻ റിച്ചാർഡും, ഭാര്യ 34 കാരി ജെന്നി മെഡ്‌ലാമും. 16 വയസുള്ള ഇവരുടെ മകൾ ചർമെയ്‌ൻ കുഞ്ഞിനു ജൻമം നൽകികയതോടെയാണ് റിച്ചാർഡും ജെന്നിയും ഈ നേട്ടത്തിലേക്കെത്തിയത്. കഴിഞ്ഞ ജൂണിലാണ് ചർമെയ്‌ന് പെൺകുഞ്ഞ് പിറന്നത്. ജെന്നിക്ക് 17 വയസുള്ളപ്പോഴാണ് ചർമെയിനെ പ്രസവിക്കുന്നത്.
എന്നാൽ ചർമെയിന്‍റെ പിതാവുമായുള്ള ബന്ധം ജെന്നി അവസാനിപ്പിച്ചിരുന്നു. പിന്നീടാണ് റിച്ചാർഡുമായി അടുപ്പത്തിലാകുന്നത്. അന്ന് ചാർമെയിന് അഞ്ച് വയസായിരുന്നു പ്രായം. റിച്ചാർഡ് സ്വന്തം മകളായി തന്നെ ചർമെയിനെ സ്വീകരിക്കുകയും ചെയ്‌തു.
കഴിഞ്ഞ വർഷമാണ് താൻ ഒരു അമ്മയാകാൻ പോകുന്നുവെന്ന വിവരം ചർമെയിൻ രക്ഷിതാക്കളെ അറിയിച്ചത്. രണ്ട് വർഷമായി പ്രണയത്തിലായിരുന്ന കാമുകനിൽ നിന്നാണ് ചർമയിൻ ഗർഭം ധരിച്ചത്. വിവരം അറിഞ്ഞ ജെന്നിയും റിച്ചാർഡും മകൾക്ക് വേണ്ട എല്ലാ പരിരക്ഷയും നൽകി. 12,10 വയസുള്ള രണ്ട് കുട്ടികൾ കൂടി ഇവർക്കുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
മുത്തഛൻ വാങ്ങി വച്ച മദ്യം അബദ്ധത്തിൽ കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു
ചെന്നൈ: മുത്തഛൻ വാങ്ങിവച്ച മദ്യം ശീതളപാനീയമാണെന്ന് കരുതി കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു. സംഭവമറിഞ്ഞ് മുത്തഛൻ ഹൃദയാഘാതം വന്ന് മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ കട്പാടിക്കടുത്താണ് സംഭവം. തിരുവല്ലം അണ്ണാനഗർ സ്വദേശി ചിന്ന സ്വാമിയും കൊച്ചു മകൻ രുദ്രേഷുമാണ് മരിച്ചത്.
ചിന്ന സ്വാമിക്ക് 62 വയസായിരുന്നു. കൂലിപ്പണിക്കാരനായ ചിന്നസ്വാമിക്ക് മദ്യപാന ശീലം ഉണ്ട്. അതിനായി വീട്ടില്‍ മദ്യകുപ്പി സൂക്ഷിക്കുന്ന ശീലമുണ്ട്. ഇത്തരത്തില്‍ ജോലികഴിഞ്ഞെത്തി മദ്യപിച്ച ശേഷം വീട്ടിലെ അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്നു ചിന്ന സ്വാമി. ഈ സമയം ചിന്നസ്വാമിയുടെ മകളും ഭര്‍ത്താവും സ്ഥലത്ത് ഇല്ലായിരുന്നു.
ചിന്നസ്വാമി മുറിയില്‍ വച്ചിരുന്ന മദ്യകുപ്പി കണ്ട രുദ്രേഷ് അത് ശീതള പാനീയമാണെന്ന് കരുതി എടുത്തു കുടിക്കുകയായിരുന്നു. ഇതോടെ ശ്വാസതടസം നേരിട്ട കുട്ടി കുഴഞ്ഞുവീണു. ശ്വസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദം ഉണ്ടാക്കിയപ്പോളാണ് ചിന്ന സ്വാമി മുറിയിലേക്ക് എത്തിയത്. അയല്‍ക്കാരെയും മറ്റും വിളിച്ചുകൂട്ടിയ ചിന്നസ്വാമിയുടെ മകളും ഇതിനകം എത്തി. എന്നാല്‍ മദ്യം കഴിച്ചതാണ് കുട്ടിയുടെ പ്രയാസത്തിന് കാരണം എന്ന് അറിഞ്ഞ നാട്ടുകാര്‍ ചിന്നസ്വാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞുവീണു.
ഇരുവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്ന സ്വാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ ഗുരുതരമായ നിലയില്‍ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്തസമ്മര്‍ദ്ദം കൂടിയാണ് ചിന്നസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.
Post A Comment: