www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1369) National (1189) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാജവെമ്പാലയെ കഴുത്തിൽ ചുറ്റി പ്രദർശനം; 60 കാരൻ പാമ്പ് കടിയേറ്റ് മരിച്ചു

Share it:


ഗുവാഹത്തി: പിടികൂടിയ രാജവെമ്പാലയെ കഴുത്തിൽചുറ്റി പ്രദർശനം നടത്തുന്നതിനിടെ കടിയേറ്റ 60 കാരൻ മരിച്ചു. അസമിലെ കച്ചാർ ജില്ലയിലെ ബിഷ്‌ണുപൂർ ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം. രഘുനന്ദൻ ഭൂമിജ് എന്നയാളാണ് പാമ്പ് കടിയേറ്റ് മരിച്ചത്. 

ജോലി ചെയ്യുന്നതിനിടെ നെൽവയലിൽ എത്തിയ പാമ്പിനെ പിടികൂടിയ ഇയാൾ കഴുത്തിൽ ചുറ്റി ഗ്രാമത്തിലൂടെ പ്രദർശനം നടത്തുകയായിരുന്നു. നാട്ടുകാർ സംഭവം മൊബൈൽ ഫോണിൽ പകർത്തി.  

വീഡിയോയിൽ, രഘുനന്ദൻ ഭൂമിജ് രാജവെമ്പാലയെ കഴുത്തിൽ ചുറ്റുന്നത് കാണാം. റിപ്പോർട്ടുകൾ അനുസരിച്ച്, ഭൂമിജ് പാമ്പിന്‍റെ കഴുത്തിൽ പിടിച്ച് പ്രദർശിപ്പിച്ചുകൊണ്ട് ഗ്രാമത്തിലൂടെ നടന്നു നീങ്ങുകയായിരുന്നു. അതിനിടെയാണ് ഭൂമിജിന് കടിയേറ്റത്.

ഉടൻ തന്നെ ഇയാളെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. പിന്നീട് സ്ഥലത്തെത്തിയ വനപാലകരുടെ സംഘം പാമ്പിനെ പിടികൂടി തൊട്ടടുത്തുള്ള വനത്തിൽ തുറന്നു വിട്ടു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

വഴക്കുപറഞ്ഞതിനു മകൻ ജീവനൊടുക്കി; വിവരം അറിഞ്ഞ അമ്മ ഹൃദയാഘാതം വന്ന് മരിച്ചു 

കൊല്ലം: വഴക്കുപറഞ്ഞതിനു പത്താം ക്ലാസ് വിദ്യാർഥിയായ മകൻ ആത്മഹത്യ ചെയ്‌തതറിഞ്ഞ അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കരുനാഗപ്പള്ളിയിലാണ് സംഭവം. കുലശേഖരപുരം തേനേരില്‍ പതിനഞ്ചുകാരനായ അദിത്യന്‍ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞതിന് പിന്നാലെയാണ് അമ്മ സന്ധ്യ(38) കുഴഞ്ഞു വീണത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് സന്ധ്യയുടെ മരണം സംഭവിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ മധുവാണ് സന്ധ്യയുടെ ഭര്‍ത്താവ്.

കഴിഞ്ഞ ദിവസമാണ് അദിത്യന്‍ വീട്ടിന് പിന്നിലെ മരത്തില്‍ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലില്‍ ഗെയിം കളിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിത്യന്‍ മരിച്ച വര്‍ത്തയറിഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീണ അമ്മ സന്ധ്യയെ ഉടന്‍ തന്നെ ആശുപതിയില്‍ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു.


Share it:

National

Post A Comment: