ഇടുക്കി: തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികൻ പുളിയൻമല വലിയപാറ പാലയ്ക്കൽ സണ്ണിയാണ് (50) മരിച്ചത്. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പുളിയൻമലയ്ക്ക് സമീപം ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സണ്ണിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ചേറ്റുകുഴിയിലെ ഏലത്തോട്ടത്തിൽ നിന്നും പണി കഴിഞ്ഞ് സ്കൂട്ടറിൽ തിരികെ പുളിയന്മലയിലേക്ക് വരികയായികയായിരുന്നു സണ്ണി. പുളിയന്മലയിൽ നിന്നും തോട്ടം തൊഴിലാളികളുമായ് വണ്ടന്മേട് ഭാഗത്തേക്ക് പോയ ജീപ്പാണ് അപകമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതരമായ് പരുക്കേറ്റ സണ്ണിയെ കട്ടപ്പന സഹകരണ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജീപ്പിന്‍റെ അമിത വേഗതയാണ് മരണകാരണമെന്നാണ് പ്രാധമിക നിഗമനം. അപകടം സംഭവിച്ച് ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സണ്ണിയുടെ മൃതദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷേർളി, മക്കൾ: അമൽ, അമിത.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കൊച്ചി: പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബാബുവിനെ (59) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഇന്നലെ ഇരുവരും ചേർന്ന് ക്ഷേത്രത്തിൽ പോയിരുന്നതായി നാട്ടുകാർ പറഞ്ഞു.
രാത്രിയിൽ കുടുംബ വഴക്കുണ്ടായതിനിടെയായിരുന്നു കൊലപാതകം. കൊല നടത്തിയ ശേഷം അടുത്ത വീട്ടിലെത്തിയ ഭർത്താവ് താൻ അവളെ കൊന്നു എന്നു പറഞ്ഞിട്ട് സ്ഥലം വി്ടു. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Post A Comment: