www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രതിശ്രുത വരൻ മരിച്ചു; ദുഖം താങ്ങാനാവാതെ യുവതി ജീവനൊടുക്കി

Share it:



വെഞ്ഞാറമൂട്: പ്രതിശ്രുത വരൻ ന്യൂമോണിയ ബാധിച്ച് മരിച്ചതിനു പിന്നാലെ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി സ്റ്റെഫി ജോര്‍ജ് (24) ആണ് മരിച്ചത്. പുല്ലമ്പാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി സ്റ്റെഫിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം യുവാവ് ന്യുമോണിയ ബാധിച്ച് മരിച്ചു. മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് തിരുവല്ലയിലെ വീട്ടിലേക്ക് മടങ്ങിപ്പോയില്ല.  

യുവാവിന്‍റെ മരണവിവരം അറിഞ്ഞതുമുതല്‍ സ്റ്റെഫി അസ്വസ്ഥയായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നോടെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കട്ടപ്പനയിൽ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം 

ഇടുക്കി:  തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികൻ പുളിയൻമല വലിയപാറ പാലയ്ക്കൽ സണ്ണിയാണ് (50) മരിച്ചത്. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പുളിയൻമലയ്ക്ക് സമീപം ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് സണ്ണിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ചേറ്റുകുഴിയിലെ ഏലത്തോട്ടത്തിൽ നിന്നും പണി കഴിഞ്ഞ് സ്കൂട്ടറിൽ തിരികെ പുളിയന്മലയിലേക്ക് വരികയായികയായിരുന്നു സണ്ണി. പുളിയന്മലയിൽ നിന്നും തോട്ടം തൊഴിലാളികളുമായ് വണ്ടന്മേട് ഭാഗത്തേക്ക് പോയ ജീപ്പാണ് അപകമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതരമായ് പരുക്കേറ്റ സണ്ണിയെ കട്ടപ്പന സഹകരണ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജീപ്പിന്‍റെ അമിത വേഗതയാണ് മരണകാരണമെന്നാണ് പ്രാധമിക നിഗമനം. 

അപകടം സംഭവിച്ച് ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സണ്ണിയുടെ മൃതദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷേർളി, മക്കൾ: അമൽ, അമിത. 


Share it:

Kerala

Post A Comment: