കോട്ടയം: വളർത്തു മൃഗങ്ങളുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു നായയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്കൂട്ടറിനു പിന്നിൽ ഉടമസ്ഥന്‍റെ തോളിൽ മുൻ കാലുകളിട്ട് യാത്ര ചെയ്യുന്ന നായയാണ് ഈ താരം.
കോട്ടയം ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ എസ.എസ്.ഐ പുത്തനങ്ങാടി കൊച്ചു പറമ്പിൽ കെ.എ. ശ്രീകുമാറും ഇദ്ദേഹത്തിന്‍റെ നായക്കുട്ടി അപ്പുവുമാണ് ഈ താരങ്ങൾ. യജമാനൻ എവിടെ പോയാലും നായക്കുട്ടിയും ഒപ്പം കൂടും.
സ്‌കൂട്ടറിലുള്ള നായക്കുട്ടിയുടെ യാത്ര കണ്ട നാട്ടുകാർ ആദ്യം ഇത് പൊലീസ് നായയാണെന്നാണ് കരുതിയത്. എന്നാൽ തനിക്കൊപ്പമുള്ളത് തനി നാടൻ നായയാണെന്ന് ശ്രീകുമാർ പറയുന്നു. പൊലീസ് മുറയിൽ ശിക്ഷണം നൽകിയിട്ടുള്ളതുകൊണ്ടാണ് ഈ വിദ്യകൾ പഠിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് മാസം മുമ്പ് എ.ആർ ക്യാമ്പിൽ നിന്നാണ് ഇദ്ദേഹത്തിനു നായക്കുട്ടിയെ കിട്ടുന്നത്. നല്ലതുപോലെ ഇണങ്ങിയ നായക്കുട്ടിക്ക് അപ്പു എന്നു പേരിടുകയും ചെയ്‌തു.
യാത്ര ചെയ്യാൻ ഇഷ്ടമുള്ള അപ്പു ശ്രീകുമാർ സ്‌കൂട്ടർ സ്റ്റാർട്ടാക്കിയാൽ പിന്നിൽ ചാടി കയറി മുൻ കാലുകൾ ശ്രീകുമാറിന്‍റെ തോളിലൂടെ മുന്നോട്ടിട്ട് യാത്രക്ക് തയാറാകും. ഡ്യൂട്ടിക്ക് പോകുമ്പോൾ അപ്പുവിനെ കൂട്ടിലാക്കിയാണ് യാത്ര.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
Post A Comment: