www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1774) Idukki (1739) Mostreaded (1611) Crime (1360) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഫോട്ടോ ഷൂട്ടിനിടെ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

Share it:



കോഴിക്കോട്: ഫോട്ടോ ഷൂട്ടിനിടെ നവ വരൻ പുഴയിൽ മുങ്ങി മരിച്ചു. കോഴിക്കോട് കൂറ്റ്യാടിപുഴയിലാണ് അപകടം നടന്നത്. പാലേരി സ്വദേശി റെജിലാൽ (29) ആണ് മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിനിടെയായിരുന്നു അപകടമുണ്ടായത്. 

പുഴക്കരയിൽ വരനെയും വധുവിനെയും നിർത്തി ഫോട്ടോ എടുക്കുന്നതിനിടെ വരനും വധുവും കാലു തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം.  

ബന്ധുക്കളോടൊപ്പമാണ് ഇവർ പുഴക്കരയിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. രജിലാലിനെ പുഴയിൽ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ഫോട്ടോഷൂട്ടിന് കഴിഞ്ഞ ദിവസം തന്നെ അവസാനിച്ചിരുന്നുവെന്നും ഇന്നത്തെ ദിവസം ബന്ധുക്കളോടൊപ്പം ഇവർ വിനോദയാത്രയ്ക്ക് എത്തിയതാണെന്നും പ്രദേശവാസികൾ പറയുന്നു. നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്‍റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനു മുകളിലായി ചക്രവാത ചുഴി രൂപപ്പെടും. ബുധനാഴ്ച്ചയോടെ രൂപപ്പെടുന്ന ചക്രവാത ചുഴി പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും. ഇതിന്‍റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കേരളത്തിൽ മധ്യ- തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ ജാഗ്രത വേണം. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്. 


Share it:

Kerala

Post A Comment: