www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1761) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടിക്കാനം- മുണ്ടക്കയം റോഡിൽ കാറും ബസും കൂട്ടിയിടിച്ചു

Share it:



ഇടുക്കി: നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ മരുതുംമൂടിനു സമീപത്തായിരുന്നു അപകടം. കാർ യാത്രികൻ പരുക്കുകളോടെ രക്ഷപെട്ടു. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.  

കുമളിയിൽ നിന്നും തൊടുപുഴയിലേക്ക് പോകുയയാരുന്ന കാറും കോട്ടയത്തു നിന്നും കുമളി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. 

ഇവിടെ റോഡ് ഇടിഞ്ഞു പോയതിനാൽ വശങ്ങളിൽ വീപ്പ വച്ച് മറച്ചിരിക്കുകയാണ്. റോഡ് ഇടിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിട്ടും ഇതുവരെ ഇവിടം നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല. പെരുവന്താനം പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

മാൻ ഹോളിലിറങ്ങിയ രണ്ട് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

സൂറത്ത്: അഴുക്കു ചാലിലൂടെ ഒഴുകിയെത്തുന്ന സ്വർണതരി എടുക്കാൻ മാൻ ഹോളിലിറങ്ങിയ രണ്ട് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. രോഹിത് റാത്തോഡ് (24), കരൺ റാത്തോഡ് (27) എന്നിവരാണ് മരിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം അഴുക്കു ചാലിന്‍റെ പൈപ്പ് വെട്ടിമാറ്റിയാണ് യുവാക്കളെ പുറത്തെടുത്തത്. 

പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വർണം ലഭിക്കുമെന്ന് കരുതി നിരവധി പേര്‍ ഇത്തരത്തില്‍ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. 

പ്രദേശത്ത് നിരവധി സ്വർണാഭരണ നിർമാണ ശാലകൾ ഉള്ളതിനാൽ സ്വർണത്തരികൾ മലിനജലത്തോടൊപ്പം കലർന്ന് അഴുക്കുചാലിലൂടെ ഒഴുകിയെത്തും. ഇവ എടുക്കാനായി പുലർച്ചെ ഒന്നോടെയാണ് യുവാക്കൾ അഴുക്കു ചാലിലേക്ക് ഇറങ്ങിയത്. 

മാൻഹോളിലേക്ക് ഇറങ്ങിയ ആദ്യത്തെയാൾ ബോധരഹിതനായതോടെ ഇയാളെ രക്ഷിക്കാനായാണ് രണ്ടാമത്തെയാൾ ഇറങ്ങിയത്. മാൻഹോളിൽ ഇറങ്ങിയ രണ്ടാമത്തെ യുവാവ് സഹായത്തിനായി നിലവിളിച്ചതോടെയാണ് ആളുകൾ വിവരം അറിഞ്ഞത്. സംഭവത്തില്‍ അത്വാലിൻസ് പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


Share it:

Idukki

Post A Comment: