കൊച്ചി: രാജ്യവ്യാപകമായി എൻ.സി.സിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 'പുനീത് സാഗർ അഭിയാന്‍റെ' ഭാഗമായി കൊച്ചിയിലെ നേവൽ എൻ.സി.സി കേഡറ്റുകൾ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
ജലപാതകളും തീരദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെടുന്ന പുനീത് സാഗർ അഭിയാൻ' ൽ 7k നേവൽ യൂണിറ്റിലെ അൻപതോളം കേഡറ്റുകൾ പ്ലാക്കാർഡുകളുമേന്തി ഫോർട്ട് കൊച്ചി ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വൃത്തിയാക്കി.
കൊച്ചിൻ കോർപറേഷൻ കൗൺസിലർ അഡ്വ. ആന്‍റണി കുരീത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാന്‍റ് ഹയാത്ത് ഹോട്ടൽ സെക്യൂരിറ്റി അസി.മാനേജറും മഹാരാജാസ് കോളേജിലെ മുൻ എൻ.സി.സി. കേഡറ്റുമായിരുന്ന തോമസ് ജോസഫ് കേഡറ്റുകളെ അഭിസംബോധന ചെയ്തു. ശുചീകരണ യജ്ഞത്തിനെ തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ജനശ്രദ്ധയാകർഷിച്ചു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
Post A Comment: