www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തൊടുപുഴ പീഡനം; ഇരയുടെ അമ്മ അറസ്റ്റിൽ

Share it:



ഇടുക്കി: ജോലി വാഗ്ദാനം നൽകി 17 കാരിയെ 15 ലേറെ പേർ പീഡിപ്പിച്ച സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ അമ്മ അറസ്റ്റിൽ. പീഡനം നടന്നത് അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ആശുപത്രിയിലെത്തിയാണ് പൊലീസ് ഇവരെ പിടകൂടിയത്. 

ഇടുക്കി തൊടുപുഴയിലാണ് 17 കാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്‌ത് കുട്ടിയെ നിരവധി പേർക്ക് കാഴ്ച്ച വക്കുകയായിരുന്നു. കേസിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കുട്ടിയുടെ അമ്മയും മുത്തശിയും അറിഞ്ഞുകൊണ്ടായിരുന്നു പീഡനമെന്ന് കണ്ടെത്തിയതോടെ ഇരുവർക്കുമെതിരെ കേസെടുക്കാൻ സി.ഡബ്ലിയു.സി പൊലീസിനു നിർദേശം നൽകിയിരുന്നു.  

കുട്ടിയുടെ അമ്മയും മുത്തശിയും ഇടനിലക്കാരനായ ബേബിയിൽ നിന്ന് പണം പറ്റിയായിരുന്നു കുട്ടിയെ പീഡനത്തിന് വിട്ടുകൊടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോൾ അക്കാര്യവും അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് ഡോക്റ്ററോട് കള്ളം പറഞ്ഞു. എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്. 

2019ൽ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാൽ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല. പിന്നീട് 2020 ൽ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ചുനൽകി. വിഷയത്തിൽ സിഡബ്ല്യുസി ഇടപെട്ടതോടെ വെള്ളത്തൂവൽ പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശിക്ക് നൽകുന്നത്. അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

മൂന്ന് വയസുകാരന്‍റെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ

പാലക്കാട്: കിടപ്പുമുറിയിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും സൂചനകളുണ്ട്. പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം നടന്നത്. എലപ്പുള്ളു മണിയേരി സ്വദേശി ഷമീറിന്‍റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്. 

കുട്ടി ആഹാരം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. 

ചൊവ്വാഴ്ച്ച പകൽ 9.30 ഓടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആസിയ കുറ്റ സമ്മതം നടത്തിയതായിട്ടാണ് വിവരം. രാവിലെ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ നൽകിയെന്നും പിന്നെ കിടന്നുറങ്ങിയ കുട്ടി എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഈന്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്നും ആസിയ പറഞ്ഞിരുന്നു. 

കുട്ടിയുടെ കഴുത്തിൽ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്‌തു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങിയ ആസിയ ഉമ്മയുടെയും സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. 


Share it:

Crime

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light