ഇടുക്കി: പട്ടിക്കൂട് നിർമിക്കാനായി വെൽഡിങ് ജോലികൾ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ഇടുക്കി രാമക്കൽമേട് കട്ടേക്കാനം വെമ്പള്ളിൽ പരേതനായ അഛൻകുഞ്ഞിന്റെ മകൻ അനൂപ് (22) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ പട്ടിക്കൂട് നിർമിക്കുന്നതിനിടെയായിരുന്നു അപകടം.
വെൽഡിങ് ജോലികൾ ചെയ്യുന്നതിനിടെ അനൂപിനു വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകിട്ടായിരുന്നു അപകടം.
ഉടൻതന്നെ തൂക്കുപാലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിച്ചു. കമ്പംമെട്ട് പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ശോഭനയാണ് മാതാവ്. ആശ സഹോദരിയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
മറ്റന്നാൾ മുതൽ മഴ കൂടുതൽ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 15ന് പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. കനത്ത മഴയിൽ ആലപ്പുഴ, പള്ളിപ്പാട് ഉണ്ടായ മടവീഴ്ചയിൽ ലക്ഷങ്ങളുടെ കൃഷി നശിച്ചു.
മധ്യ- തെക്കൻ കേരളത്തിൽ ഇന്ന് ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോര മേഖലയിലും നഗരപ്രദേശത്തും മഴ ലഭിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതാണ് മഴ തുടരാൻ കാരണം. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും വരെ മഴ തുടരാം. തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമർദ്ദപാത്തിയും മഴയ്ക്ക് കാരണമാകും. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ.
Post A Comment: