ഇടുക്കി: ജോലി വാഗ്‌ദാനം നൽകി 17 കാരിയെ 15 ലധികം പേർ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും മുത്തശിക്കും പങ്കുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. ഇടുക്കി തൊടുപുഴ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
കേസിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കുട്ടിയുടെ അമ്മയും മുത്തശിയും അറിഞ്ഞുകൊണ്ടായിരുന്നു പീഡനമെന്ന് കണ്ടെത്തിയതോടെ ഇരുവർക്കുമെതിരെ കേസെടുക്കാൻ സി.ഡബ്ലിയു.സി പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.
കുട്ടിയുടെ അമ്മയും മുത്തശിയും ഇടനിലക്കാരനായ ബേബിയിൽ നിന്ന് പണം പറ്റിയായിരുന്നു കുട്ടിയെ പീഡനത്തിന് വിട്ടുകൊടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോൾ അക്കാര്യവും അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് ഡോക്റ്ററോട് കള്ളം പറഞ്ഞു. എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്.
2019ൽ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാൽ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല. പിന്നീട് 2020 ൽ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ചുനൽകി. വിഷയത്തിൽ സിഡബ്ല്യുസി ഇടപെട്ടതോടെ വെള്ളത്തൂവൽ പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശിക്ക് നൽകുന്നത്. അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
മറ്റന്നാൾ മുതൽ മഴ കൂടുതൽ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 15ന് പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. കനത്ത മഴയിൽ ആലപ്പുഴ, പള്ളിപ്പാട് ഉണ്ടായ മടവീഴ്ചയിൽ ലക്ഷങ്ങളുടെ കൃഷി നശിച്ചു.
മധ്യ- തെക്കൻ കേരളത്തിൽ ഇന്ന് ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോര മേഖലയിലും നഗരപ്രദേശത്തും മഴ ലഭിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതാണ് മഴ തുടരാൻ കാരണം. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും വരെ മഴ തുടരാം. തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമർദ്ദപാത്തിയും മഴയ്ക്ക് കാരണമാകും. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ.
Post A Comment: