ഇടുക്കി: പെരുമഴയിൽ പുരയിടത്തിലെ കിണർ ഇടിഞ്ഞു താണു. നെടുങ്കണ്ടം കോട്ടയിൽ നാസർ ഹസനാരുടെ പുരയിടത്തിലാണ് സംഭവം നടന്നത്. 27 റിങ്ങുകളുള്ള കിണറിന്‍റെ മൂന്ന് റിങ്ങുകൾ ഒഴികെ ശേഷിച്ചവ എല്ലാം മണ്ണിനടിയിലായി.
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്ന് കരുതുന്നത്. പുരയിടത്തിലെ കിണറിൽ നിന്നാണ് വീട്ടിലേക്ക് കുടിവെള്ളം ഉൾപ്പെടെ എടുക്കുന്നത്. ഒപ്പം കന്നുകാലികളുടെ ആവശ്യത്തിനും ഇവിടെ നിന്നാണ് വെള്ളം എടുക്കുന്നത്.
പതിവുപോലെ മോട്ടോർ ഇട്ടിട്ടും വെള്ളം വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കിണർ ഇടിഞ്ഞു താണതായി കണ്ടെത്തിയത്. ഇതോടെ സമീപവാസിയുടെ കുഴൽ കിണറിൽ നിന്നാണ് ഇപ്പോൾ വെള്ളം എടുക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
സ്വകാര്യ ഭാഗത്ത് ഏറ്റവുമധികം ടാറ്റു ചെയ്‌തെന്ന് യുവതി
ലണ്ടൻ: സ്വകാര്യ ഭാഗത്ത് ഏറ്റവുമധികം ടാറ്റൂ ചെയ്ത ആളാണെന്ന അവകാശ വാദവുമായി യുവതി രംഗത്ത്. ബ്രിട്ടീഷ് മോഡലായ ബെക്കി ഹോൾട്ട് (34) ആണ് വിചിത്ര വാദവുമായി രംഗത്തെത്തിയിട്ടുള്ളത്.
വജൈനയിൽ ഏറ്റവുമധികം ടാറ്റു ചെയ്‌ത ലോകത്തിലെ ഏക വ്യക്തി താനാണെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്. 3.3 ലക്ഷം രൂപ ഇതിനായി ചിലവാക്കിയെന്നും യുവതി വെളിപ്പെടുത്തി. വജൈനയിൽ ടാറ്റു ചെയ്യുന്നത് കടുത്ത വേദന ഉണ്ടാക്കിയ അനുഭവമാണ്. തന്‍റെ ശരീരത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടാറ്റൂ സെക്ഷൻ ജൂലൈ അഞ്ചിനാണ് പൂർത്തിയാക്കിയത്. കടുത്ത വേദന ഇതിനായി അനുഭവിക്കേണ്ടി വന്നെന്നും യുവതി പറയുന്നു.
ലൈംഗികാവയവയത്തിൽ മറ്റൊരാൾ ടാറ്റു ചെയ്യുന്നത് നാണം തോന്നിക്കുന്ന പ്രവൃത്തിയാണ്. എന്നാൽ ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ ശരീരത്തിൽ ടാറ്റു ചെയ്യണമെങ്കിൽ അവിടെ കൂടി ടാറ്റു ചെയ്യേണ്ടതുണ്ട്. വജൈനയിലെ ടാറ്റു പൂർത്തിയാക്കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അവിടം നീരുവന്ന് വീർത്ത നിലയിലാണ്. അതിനാൽ പങ്കാളി ബെന്നുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കുന്നില്ലെന്നും ബെക്കി വെളിപ്പെടുത്തി.
പങ്കാളിയുമായി അടുത്തിടപഴകാൻ സാധിക്കാത്തത് തന്നെ വിഷമിപ്പിക്കുന്നുണ്ട്. സ്വകാര്യ ഭാഗത്ത് എന്ത് ടാറ്റുവാണ് ചെയ്‌തതെന്ന് ഇവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പാർലറിൽ ടാറ്റു ചെയ്യുന്ന ചിത്രങ്ങൾ ഇവർ പങ്കുവച്ചിട്ടുണ്ട്.
Post A Comment: