ഷിയോയി: തലവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ മസ്‌തിഷ്‌കത്തിൽ ജീവനുള്ള വിര. ചൈനയിലെ ഷിയോയിൽ നഞ്ചിയാങ്ങിലെ ആശുപത്രിയിലാണ് സംഭവം. അപസ്മാരവും തലവേദനയുമായിട്ടാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ യുവതിയെ പരിശോധനക്ക് വിധേയമാക്കി. തുടക്കത്തിൽ തലവേദനക്ക് കാരണം കണ്ടെത്താനായില്ലെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മസ്‌തിഷ്‌കത്തിലെ വിരയെ കണ്ടെത്തിയത്.
ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയയലൂടെ ജീവനുള്ള വിരയെ പുറത്തെടുത്തു. മോശം ഭക്ഷണ രീതിയിലൂടെയാണ് യുവതിയുടെ മസ്തിഷ്കത്തിൽ വിര ബാധിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. പാതി വേവിച്ച മാംസം യുവതി സ്ഥിരമായി കഴിച്ചിരുന്നു.യുവതിയുടെ തലയിൽ നിന്നും പുറത്തെടുത്ത വിരയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
10 സെന്‍റീമീറ്ററായിരിരക്കും വിരയുടെ വലിപ്പമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പുറത്തെടുത്തപ്പോൾ ഏതാണ് ആറ് ഇഞ്ച് വലിപ്പമുണ്ടായിരുന്നു. ന്യൂഡിൽ പോലെ വെളുത്ത നിറത്തിലായിരുന്നു വിര. ഞങ്ങൾ അതിനെ പൂർണമായും പുറത്തെടുത്തു. ഡോക്‌ടർ ഡായ് വെയ് വ്യക്തമാക്കി. വൃത്തിയില്ലാത്ത ഇറച്ചിയിൽ നിന്നാണ് വിര വരുന്നത്. പ്രധാനമായും സീഫുഡിൽ നിന്ന്. അത് പലജീവികളെയും ഭക്ഷിക്കും. ചിലപ്പോൾ ഇത്തരം വിരകൾ മസ്‌തിഷ്‌കത്തിൽ മുറിവേൽപ്പിക്കുകയും ബ്ലീഡിങ്ങിനു കാരണമാകുകയും ചെയ്യുമെന്നും ഡോക്‌ടർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: