പർദോനി: ചത്തീസ്ഗഡിലെ പർദോനി വനമേഖലയിലുണ്ടായ വെടിവയ്പ്പിൽ സബ് ഇൻസ്പെക്‌ടറും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.കെ. ശര്‍മയാണ് കൊല്ലപ്പെട്ടത്. രാത്രി 10.30ഓടെയാണ് വെടിവെപ്പുണ്ടായത്. രാജേന്ദ്രഗാവ് ജില്ലയിലെ പര്‍ദോനിയിലെ വനമേഖലയില്‍ വെടിവെയ്പ്പ് നടന്നത്.
മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരിച്ചലിനിടെ പൊലീസ് മാവോയിസ്റ്റ് സംഘത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിയുതിര്‍ത്തു, നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി രാജേന്ദ്രഗാവ് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ശുക്ല പറഞ്ഞു.
കൊല്ലപ്പെട്ട നാല് പേരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. രണ്ട് പേര്‍ സിപിഐ(മാവോയിസ്റ്റ്) ഡിവിഷണല്‍, ഏരിയ കമ്മിറ്റി അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരില്‍ നിന്നും എകെ47, ഒരു എസ്‌എല്‍ആര്‍, രണ്ട് റൈഫിളുകള്‍ എന്നിവ പ്രദേശത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: