കൊച്ചി: ലോക് ഡൗണിലും ഉപ്പുംമുളകും സീരിയലിനു പ്രേക്ഷകർ കുറഞ്ഞിട്ടില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ സീരിയലിലെ താരങ്ങൾ ഇപ്പോൾ അവരുടെ വീടുകളിൽ വിശ്രമത്തിലാണ്. ഇതിനിടെയാണ് സീരിയലിലെ അമ്മ വേഷം ചെയ്യുന്ന നിഷ സാരംഗിന്‍റെ അനുഭവം ശ്രദ്ധയാകുന്നത്. മക്കള്‍ക്കും കൊച്ചുമകനുമൊപ്പമായാണ് താന്‍ സമയം ചെലവഴിക്കുന്നതെന്ന് നിഷ സാരംഗ് പറഞ്ഞിരുന്നു. ഉപ്പും മുളകിലെ മക്കളെയെല്ലാം മിസ് ചെയ്യുന്നുണ്ടെന്നു തുറന്നു പറയുകയാണ് നിഷ. അവരെയെല്ലാം വിളിക്കാറുണ്ട്.
സങ്കടപ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു കേശുവിനെ വിളിച്ചത്. ആ സമയത്ത് കേശുവും കരയുകയായിരുന്നു. അമ്മയെ മിസ് ചെയ്യുന്നുവെന്നായിരുന്നു അവന്‍ പറഞ്ഞത്. എനിക്കും കണ്ണീരടക്കി വെക്കാനായില്ല. ഫോണിലൂടെ ആ സമയത്ത് ഞങ്ങള്‍ ഇരുവരും കരുയുകയായിരുന്നു' നിഷ സാരംഗ് പറയുന്നു.
കുഞ്ഞുതാരമായ പാറുക്കുട്ടി മുതല്‍ മുടിയന്‍ വരെയുള്ളവരെ വീഡിയോ കോള്‍ ചെയ്യാറുണ്ട്. എല്ലാവരുമായും നല്ല കൂട്ടാണ് ഇപ്പോഴും. വീഡിയോ കോളില്‍ എന്നെ കണ്ടപ്പോള്‍ പാറുക്കുട്ടിക്ക് നല്ല സന്തോഷമായിരുന്നു. അമ്മായെന്ന് വിളിച്ചിരുന്നു അവള്‍. ഞാന്‍ ഭക്ഷണം കഴിച്ചു. ഇപ്പോള്‍ ഞാന്‍ തന്നെ മുടി കെട്ടുന്നുണ്ടെന്നുമായിരുന്നു അവള്‍ പറഞ്ഞത്. കൊച്ചുമകനായ റയാനും ഇപ്പോള്‍ വീട്ടിലുണ്ടെന്നും നിഷ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: