കൊച്ചി: സെൻസർ ബോർഡ് വിലക്കുകൾ മറികടന്ന് പാർവതി തിരുവോത്ത് നായികയാകുന്ന വര്‍ത്തമാനം റിലീസിനെത്തുന്നു. മാര്‍ച്ച് 12ന് രാജ്യത്തുടനീളം 300ലധികം തീയേറ്ററുകളിൽ സിനിമ പ്രദർശനതിനെത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിർമിച്ച് സംവിധായകന്‍ സിദ്ധാർഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കിയ 'വര്‍ത്തമാനം' റിലീസിന് മുൻപ് തന്നെ ചർച്ചകൾക്ക് വഴിയൊരിക്കിയിരുന്നു.
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാർഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്.
പാര്‍വ്വതി തിരുവോത്തിന്‍റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് 'വര്‍ത്തമാന'ത്തിലെ ഫൈസാ സൂഫിയ. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. അദ്ദേഹം ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ബാനര്‍ - ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം - സിദ്ധാര്‍ത്ഥ് ശിവ, നിർമാണം - ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം - ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ - അഴകപ്പന്‍, ഗാനരചന - റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം - ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്സന്‍ പൊടുത്താസ്
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: