തിരുപ്പതി: ഐസിയുവിൽ ചികിത്സയിലായിരുന്ന 11 കോവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു. ആന്ധ്രാ പ്രദേശിലെ തിരുപ്പതി സർക്കാർ ആശുപത്രിയിലായിരുന്നു ദാരുണ സംഭവം. ഓക്‌സിജൻ സിലിണ്ടറുകൾ നിറയ്ക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് ദുരന്തത്തിൽ കലാശിച്ചത്. ഇവിടെ ഐസിയുവിൽ മാത്രം 700 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ജനറൽ വാർഡുകളിൽ 300 രോഗികളും ചികിത്സയിലുണ്ട്. ദുരന്തത്തിൽ മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഢി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെ കുറച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻ കരുതലെടുക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: