പാറ്റ്ന: കോവിഡ് ബാധിതരായവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഗംഗാ നദിയിൽ തള്ളിയതായി റിപ്പോർട്ട്. ബീഹാറിൽ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വരുന്നത്. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന നഗർ പരിഷത്ത് ജില്ലയിൽ നിന്നാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ നദിയിൽ തള്ളിയത്. ഇതിന്‍റെ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിട്ടുണ്ട്.
ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് ജനങ്ങളിലും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മൃതദേഹം നായ്ക്കൾ ഭക്ഷിക്കാൻ സാധ്യതയുണ്ടെന്നും ഇവ ആളുകളുമായി ഇടപെടാറുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം വ്യാപനത്തിൽ മരണം ഉയർന്നതോടെയാണ് ഇത്തരം ഒരു സാഹചര്യം ഉടലെടുത്തതെന്നാണ് വിവരം. പലപ്പോഴും മരിച്ചവരെ അടക്കാൻ ശ്‌മശാനം ലഭ്യമല്ല. ഇതോടെ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹം നദിയിൽ ഒഴുക്കി കളയുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: