
ഒരിക്കലെങ്കിലും ആർത്തവ വേദന നിങ്ങൾ അനുഭവിച്ചിട്ടുണ്ടോയെന്ന ചോദ്യം കേൾക്കാത്ത ഭർത്താക്കൻമാർ കുറവാണ്. ആർത്തവ സമയങ്ങളിൽ സ്ത്രീകളുടെ വേദനയെ പലപ്പോഴും കളിയാക്കുകയും നിസാരമായി കാണുകയും ചെയ്യുന്നതും പുരുഷൻമാരുടെ പതിവാണ്. എന്നാൽ ആർത്തവ വേദന സ്വയം അനുഭവിക്കുന്ന യുവാക്കൾ പറയുന്നത് ഇത് അൽപം കടുപ്പമാണെന്ന്.
ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് ഒരുകൂട്ടം ആളുകൾ സ്റ്റിമുലേറ്ററിന്‍റെ സഹായത്തോടെ ആർത്തവ വേദന കൃത്രിമമായി സൃഷ്‌ടിക്കുന്നത്. യുവതികളും യുവാക്കളും സംഘത്തിലുണ്ട്. സംഘത്തിലെ യുവാക്കൾ സ്റ്റിമുലേറ്റർ ഘടിപ്പിച്ച് വേദന അനുഭവിക്കുമ്പോൾ സഹിക്കാൻ കഴിയാതെ താഴെ വീഴുന്നതും കാണാം.
സോഷ്യൽ മീഡിയയിൽ ഇതിനോടകം ഹിറ്റായി കഴിഞ്ഞ വീഡിയോ അറിവ് പകരുന്നതാണെന്നാണ് സ്ത്രീകളും കമന്‍റ് ചെയ്യുന്നത്. സ്ത്രീകളുടേതിൽ നിന്ന് വ്യത്യസ്തമായി ആർത്തവ വേദന അനുഭവിക്കുമ്പോൾ പുരുഷന്മാരുടെ പ്രതികരണത്തിൽ ഉണ്ടാകുന്ന വ്യത്യാസമാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. ആർത്തവ വേദന അനുഭവിക്കുന്ന ഒരു പുരുഷന്‍റെ പ്രതികരണം കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
വളരെ രസകരമായ പ്രതികരണമാണ് അദ്ദേഹത്തിന്‍റേത്. വേദന താങ്ങാനാവാതെ ഒടുവിൽ അദ്ദേഹം നിലത്ത് വീഴുകയാണ്. അതിനുശേഷം ഒരു സ്ത്രീയിലും അതേ സ്റ്റിമുലേറ്റർ ഉപയോഗിച്ചുകൊണ്ട് വേദന സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അവർ ഒന്ന് മുഖം ചുളിക്കുന്നത് പോലുമില്ല. രണ്ട് സ്ത്രീകളും പുരുഷന്മാരും സ്റ്റിമുലേറ്റർ ഉപയോഗിക്കുന്നുണ്ട്. ഏറെക്കുറെ സമാനമാണ് അവരുടെ പ്രതികരണം.
സ്ത്രീകൾ വളരെ നിസാരമായി വേദന അഭിമുഖീകരിക്കുമ്പോൾ പുരുഷന്മാർ അത് മൂലം കഷ്ടപ്പെടുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. വേദന സഹിക്കാൻ കഴിയാതെ അവർ സ്റ്റിമുലേറ്റർ ഓഫാക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത്രയും വേദന അനുഭവിച്ചു കൊണ്ടാണ് നിങ്ങൾ സാധാരണയെന്ന പോലെ നടക്കുകയും മറ്റു പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പുരുഷന്മാരിൽ ഒരാൾ പറയുന്നുണ്ട്.
എന്തായാലും വീഡിയോ സ്ത്രീകളും പുരുഷൻമാരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ കമന്‍റുകളും നിറയുന്നുണ്ട്. ഇതൊന്നും ഒന്നുമല്ലെന്ന് വെല്ലുവിളിക്കുന്നവരും കമന്‍റ് ബോക്സിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു ഉപകരണം സ്വന്തം വീട്ടിലേക്ക് വാങ്ങണമെന്നാണ് സ്ത്രീകളുടെ കമന്‍റ്. “There’s no way you are walking around like this!!!”
Men try a period cramp simulator. pic.twitter.com/YmSHpiPKYR
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: