ഇൻഡോർ: യാഗം നടത്തിയാൽ കോവിഡ് മൂന്നാം തംരംഗം രാജ്യത്തെ തൊടില്ലെന്ന വിവാദ പ്രസ്‌താവനയുമായി ബിജെപി മന്ത്രി. മധ്യപ്രദേശിലെ സാംസ്‌കാരിക മന്ത്രി ഉഷ താക്കൂറാണ് വിവാദ പ്രസ്‌താവന നടത്തിയത്.
എല്ലാവരും നാല് ദിവസം അഗ്നിപൂജ നടത്തണം. രണ്ടാം കോവിഡ് വ്യാപനം രാജ്യത്തെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കി. മുൻ നിര ആരോഗ്യ പ്രവർത്തകർക്ക് അമിതഭാരമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി ശുദ്ധീകരണത്തിനായി നാല് ദിവസത്തേക്ക് യാഗം നടത്തുക. ഇതാണ് യാഗ ചികിത്സ. മുൻ കാലങ്ങളിൽ നമ്മുടെ പൂർവികർ മഹാമാരിയിൽ നിന്ന് രക്ഷനേടുന്നതിനായി ഇത്തരത്തിൽ ചികിത്സ നടത്തിയിരുന്നു. നമുക്ക് ഒരുമിച്ച് പരിസ്ഥിതിയെ ശുദ്ധീകരിക്കാൻ കോവിഡിന്‍റെ മൂന്നാം തരംഗം ഇന്ത്യയെ സ്പർശിക്കുകപോലുമില്ലെന്നും മന്ത്രി പറഞ്ഞു.
അടുത്തിടെ മഹാമാരി നിർമാർജനം ചെയ്യാനായി ഇൻഡോറിലെ വിമാനത്താവളത്തിലെ ഒരു പ്രതിമയ്ക്ക് മുന്നിൽ ഇവർ പൂജകൾ നടത്തിയിരുന്നു. കോവിഡ് കെയർ സെന്‍ററുകളിൽ മാസ്ക്ക് ധരിക്കാതെ എത്തിയതിന് മന്ത്രി ഏറെ വിമർശിക്കപ്പെട്ടിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: