ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,48,421 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്.തു. 4,205 കോവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ പ്രതിദിന മരണ സംഖ്യയാണിത്. കോവിഡ് രോഗബാധയെ തുടർന്ന് ഇതുവരെ രണ്ടരലക്ഷത്തിലേറെ മരങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത്.
നിലവിൽ 37,04,099 പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നത്. 17.56 ദേശിയ ടിപിആർ നിരക്ക്. 19.83 ലക്ഷം സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പരിശോധന നിരക്കാണിത്. 24,46,674 പേർക്ക് കഴിഞ്ഞ ദിവസം വാക്‌സിനേഷൻ നൽകി. ഇതും പുതിയ റെക്കോർഡാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: