സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരങ്ങളാണ് ഭാവനയും രമ്യ നമ്പീശനും. എന്നാൽ ഇടക്കിടെ ചില പോസ്റ്റുകൾ നടത്താറുമുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഒരു ഡബ് മാഷ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"മാനിക്കാ മാകെ ഹിതേ" എന്ന ശ്രീലങ്കൻ പാട്ടിനൊപ്പമാണ് ഇരു താരങ്ങളുടെയും പ്രകടനം. ശ്രീലങ്കൻ ഗായിക യൊഹാനി ആലപിച്ചു ഹിറ്റാക്കിയ സിംഹള ഭാഷയിലെ ഗാനമാണിത്.
രമ്യ നമ്പീശന്‍റെയും ഭാവനയുടെയും രസകരമായ ഡബ്‍സ്‍മാഷ് വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് "പൂക്കാലം വരവായി" എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്‍റെ ഫോണിലൂടെയുള്ള സംഭാഷണരംഗം ഇരുവരും ചേർന്ന് ഡബ്‍സ്‍മാഷ് ചെയ്‌തിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: