ചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പിലും തമിഴ്‌നാട് തൂത്തുവാരി ഡി.എം.കെയും സഖ്യ കക്ഷികളും. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ഒൻപത് ജില്ലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
ഉപതെരഞ്ഞെടുപ്പ് നടന്നു 27 വാർഡുകളിലും ഭരണ മുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്തു സീറ്റുകളിൽ 88 ലും ഡിഎംകെ ജയിച്ചു. നാലു സീറ്റുകളിൽ കോൺഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റിലിൽ ഒതുങ്ങി. 1381 പഞ്ചായത്ത് വാർഡുകളിൽ 300 എന്നതിൽ ഡിഎംകെ ജയിച്ചു.
11 വാർഡുകളിൽ കോൺഗ്രസ് ജയിച്ചു. എഐഎഡിഎംകെ 50 സീറ്റുകളിൽ ജയിച്ചു. എഐഎഡിഎംകെയ്‌ക്കൊപ്പം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച പിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇവർ 13 സീറ്റ് നേടി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
Post A Comment: