www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മയായി; സന്തോഷം പങ്കുവച്ച് ശ്രീയ ശരണിന്‍റെ വീഡിയോ

Share it:



കുഞ്ഞിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് നടി ശ്രീയ ശരൺ. ഭർത്താവ് ആന്ദ്രേ കൊശ്‌ചീവിനും മകൾക്കുമൊപ്പമുള്ള വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം അമ്മയാകുന്ന സന്തോഷം ആരാധകരിൽ നിന്നും മറച്ചു വച്ചിരുന്നു. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സമയത്ത് ക്വാറന്‍റീനിടെയാണ് ശ്രീയ അമ്മയാകുന്നത്.  

എന്നാൽ ഒരു വർഷത്തോളം ഇക്കാര്യം ആരാധകരെ അറിയിച്ചില്ല. 2020ൽ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹരമായ നിമിഷമാണിതെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 2018ലായിരുന്നു ശ്രീയയും റഷ്യൻ ടെന്നീസ് താരം കൊശ്‌ചീവുമായുള്ള വിവാഹം. വിവാഹ ശേഷം ഇരുവരും ബാർസിലോണയിൽ താമസിച്ചു വരികയായിരുന്നു. 

ഷൂട്ടിങ് സജീവമായതോടെ ഇരുവരും മുംബൈയിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ദൃശ്യം 2 ഹിന്ദി റീമേക്കാണ് താരത്തിന്‍റെ അടുത്ത ചിത്രം. ഡിസംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ്

ന്യൂഡെൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജലകമ്മിഷൻ. കേരളത്തിനു പുറമേ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും മുന്നറിയിപ്പുണ്ട്. മൂന്നു സംസ്ഥാനങ്ങളിലായി ആറ് നദികൾ കരകവിയാൻ സാധ്യതയുണ്ട്. നദികൾ കരകവിയുന്നതോടെ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്. 

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പല പ്രദേശത്തും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും സമാനമായി ശക്തമായ മഴ അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. അറബികടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തെ തുടർന്നാണ് നിലവിലെ കാലാവസ്ഥാ മാറ്റം. 

കേരളത്തിൽ ഇത്തിക്കരയാറിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാർ ഒഴുകുന്നത്. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയിലെ ഒഴുക്ക്. കർണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്. 


Share it:

Entertainment

Post A Comment: