www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചയാൾ എട്ട് വർഷത്തിനു ശേഷം അറസ്റ്റിൽ

Share it:



മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ എട്ട് വർഷത്തിനു ശേഷം അറസ്റ്റ് ചെയ്‌തു. നിലമ്പൂരിലാണ് സംഭവം. മമ്പാട് സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയാണ് പോക്സോ കേസിൽ പിടിയിലായത്. 2014ൽ നടന്ന കേസിലാണ് അറസ്റ്റുണ്ടായത്. 

അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്ന കുട്ടിയെ ആരാധനാലയത്തിൽ വെച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മാനസികനില തകരാറിലാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

ആശുപത്രിയിൽ ചികിത്സയ്ക്കിടെ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തതോടെ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. എട്ട് വർഷത്തിന് ശേഷം നാട്ടിലെത്തിയ പ്രതിയെ ചെയ്യുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

മറ്റന്നാൾ മുതൽ മഴ കൂടുതൽ ശക്തമാകും 

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 15ന് പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. കനത്ത മഴയിൽ ആലപ്പുഴ, പള്ളിപ്പാട് ഉണ്ടായ മടവീഴ്ചയിൽ ലക്ഷങ്ങളുടെ കൃഷി നശിച്ചു.

മധ്യ- തെക്കൻ കേരളത്തിൽ ഇന്ന് ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോര മേഖലയിലും നഗരപ്രദേശത്തും മഴ ലഭിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതാണ് മഴ തുടരാൻ കാരണം. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും വരെ മഴ തുടരാം. തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമർദ്ദപാത്തിയും മഴയ്ക്ക് കാരണമാകും. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ. 


Share it:

Crime

Post A Comment: