തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോട് കൂടിയായിരിക്കും മഴയ്ക്ക് തുടക്കമാകുക. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.
മഴയ്ക്കൊപ്പം ഇടിമിന്നലും 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. ഇതിന്‍റെ സ്വാധീനഫലമായുണ്ടാകുന്ന കാറ്റ് മഴയ്ക്ക് അനുകൂലമാകും. നാളെയും മാറ്റന്നാളും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും കൂടുതൽ മഴ. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
വേനൽ മഴയിൽ ആലപ്പുഴ ജില്ലയിൽ ഇതുവരെ 28 കോടിയുടെ കൃഷി നാശം ഉണ്ടായി. 1500 ഹെക്ടർലെ നെൽ കൃഷി നശിച്ചു. മഴ തുടർന്നാൽ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ആണ് കർഷകർ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
Post A Comment: