www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1907) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാവ്യയെ ചോദ്യം ചെയ്യണം; നടിക്കേസിൽ സമയം തേടി പ്രോസിക്യൂഷൻ

Share it:



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്നും തുടരന്വേഷണത്തിന് സമയം വേണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

സൂരജിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുള്ളതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ ഒട്ടേറെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ തുടർ അന്വേഷണം ആവശ്യമാണ്.  

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സംബന്ധിച്ച ചില വിവരങ്ങളും സൂരജിന്‍റെ ഫോണിൽ നിന്ന് ലഭിച്ചതായും പ്രോസിക്യൂഷൻ പറയുന്നു.  അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്നാണ് കാവ്യ മറുപടി നൽകിയതെന്നും അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണം എന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവാവിനു പരുക്ക്

ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരുക്ക്. നെടുങ്കണ്ടം മുല്ലശേരി ജിൻസ് മാത്യു (23) വിനാണ് അപകടത്തിൽ തുടയെല്ല് ഒടിഞ്ഞു പരുക്കേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജാക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഷൂബര്‍ട്ട് ഓടിച്ചിരുന്ന കാറാണ് അപകമുണ്ടാക്കിയത്. 

ചൊവ്വാഴ്ച രാത്രി 7.30 ഓടെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് മുമ്പില്‍ കുമളി - മൂന്നാര്‍ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. നെടുങ്കണ്ടത്തെ സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ സൂപ്പര്‍ വൈസറാണ് ജിന്‍സ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഓഫിസില്‍ നിന്നും ഇറങ്ങിയതായിരുന്നു ഇയാള്‍. സുഹൃത്തായ ജേക്കബും ബൈക്കിലുണ്ടായിരുന്നു. ഏകദേശം 100 മീറ്റര്‍ യാത്രചെയ്തപ്പോഴാണ് തെറ്റായ ദിശയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ജേക്കബിനും പരുക്കേറ്റിട്ടുണ്ട്. 

സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ അശ്രദ്ധമായി വാഹനം ഓടിക്കല്‍, പരുക്കേല്‍പ്പിക്കല്‍, അപകടം വരുത്തല്‍ എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.


Share it:

Post A Comment:

Portable Mini Air Cooler Fan with LED Light