ഇടുക്കി: അടിമാലിയിൽ മകന്‍റെ ആസിഡ് ആക്രമണത്തിനിരയായ പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിൽ പടയറ ചന്ദ്രസേനൻ (60) ആണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് ചന്ദ്രസേനനെ മകൻ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചത്. മാർച്ച് മാസത്തിലായിരുന്നു സംഭവം.
ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിലാണ് ആക്രമണം നടന്നത്. മുഖത്തും ശരീരത്തിലും ആസിഡ് വീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ചന്ദ്രസേനൻ.
അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റ്യിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
കേബിൾ കാർ കൂട്ടിയിടിച്ച് രണ്ട് മരണം
റാഞ്ചി: റോപ് വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. നിരവധി പേർക്ക് പരുക്കേറ്റു. ജാർഖണ്ഡിലെ ക്രികൂട് ഹിൽസിൽ ബാബ് ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപത്താണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഒട്ടേറെ പേർ കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
12 ക്യാബിനുകളിലായി 48 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷപെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രണ്ട് വ്യോമ സേനാ ഹെലി കോപ്റ്ററുകളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായി കരുതുന്നത്. അപകടത്തിനു പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലം വിട്ടതായിട്ടാണ് പി.ടി.ഐയുടെ റിപ്പോർട്ട്. ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ. 766 മീറ്റർ നീളമുള്ള റോപ് വേ 392 മീറ്റർ ഉയരത്തിലാണ്. 25 ക്യാബിനുകളാണുള്ളത്. ഒരു ക്യാമ്പിനിൽ നാല് പേർക്കാണ് കയറാൻ സാധിക്കുക.
Post A Comment: