റാഞ്ചി: റോപ് വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. നിരവധി പേർക്ക് പരുക്കേറ്റു. ജാർഖണ്ഡിലെ ക്രികൂട് ഹിൽസിൽ ബാബ് ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപത്താണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് ഒട്ടേറെ പേർ കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുകയാണ്. 12 ക്യാബിനുകളിലായി 48 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷപെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രണ്ട് വ്യോമ സേനാ ഹെലി കോപ്റ്ററുകളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായി കരുതുന്നത്. അപകടത്തിനു പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലം വിട്ടതായിട്ടാണ് പി.ടി.ഐയുടെ റിപ്പോർട്ട്. ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ. 766 മീറ്റർ നീളമുള്ള റോപ് വേ 392 മീറ്റർ ഉയരത്തിലാണ്. 25 ക്യാബിനുകളാണുള്ളത്. ഒരു ക്യാമ്പിനിൽ നാല് പേർക്കാണ് കയറാൻ സാധിക്കുക.
#WATCH | Rescue operation underway at ropeway site near Trikut in Deoghar, Jharkhand pic.twitter.com/1g1qugjuTS
#UPDATE | One person rescued as ITBP & NDRF personnel carry out rescue operations at ropeway site near Trikut, Deoghar in Jharkhand pic.twitter.com/HnU5FaO3Cj
— ANI (@ANI) April 11, 2022
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
Post A Comment: