www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തേങ്ങ വീണു; നിയന്ത്രണംവിട്ട പെട്ടി ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു

Share it:


തൃശൂർ: തേങ്ങാ വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. പട്ടിത്തടം ചെറുവത്തൂർ റെന്നിയാണ് (53) മരിച്ചത്. പട്ടിത്തടം നേതാജി റോഡിൽ ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നരയ്ക്കായിരുനനു അപകടം. പെട്ടി ഓട്ടോറിക്ഷയുടെ മുകളിലേക്ക് തേങ്ങ വീണതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.  

ഗുരുതരായി പരുക്കേറ്റ റെന്നി മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പട്ടിത്തടം സ്വദേശികളായ മൂലേപ്പാട്ടുവളപ്പിൽ ശശി, കല്ലൂർ മോഹനൻ, വാഴപ്പിള്ളി ഷാജു എന്നിവർക്കാണ് പരുക്കേറ്റത്. ശശിയുടെ പരുക്ക് ഗുരുതരമാണ്. ഇയാളെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

മൂന്ന് വയസുകാരന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

പാലക്കാട്: കിടപ്പുമുറിയിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും സൂചനകളുണ്ട്. പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം നടന്നത്. എലപ്പുള്ളു മണിയേരി സ്വദേശി ഷമീറിന്‍റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്.

 കുട്ടി ആഹാരം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. 

ചൊവ്വാഴ്ച്ച പകൽ 9.30 ഓടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്. 

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആസിയ കുറ്റ സമ്മതം നടത്തിയതായിട്ടാണ് വിവരം. രാവിലെ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ നൽകിയെന്നും പിന്നെ കിടന്നുറങ്ങിയ കുട്ടി എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഈന്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്നും ആസിയ പറഞ്ഞിരുന്നു. 

കുട്ടിയുടെ കഴുത്തിൽ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്‌തു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങിയ ആസിയ ഉമ്മയുടെയും സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. 


Share it:

Kerala

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light