മലപ്പുറം: ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കഴുത്തിൽ കത്തി വച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിതാവിന്‍റെ പരാക്രമം. കോട്ടയ്ക്കൽ ചങ്കുവട്ടിയിലാണ് സംഭവം നടന്നത്. 31 വയസുള്ള കുട്ടിയുടെ പിതാവാണ് കുട്ടിയുമായി ഭീഷണി മുഴക്കിയത്. ഇയാളെ പിന്നീട് പൊലീസ് കീഴടക്കി. രാവിലെ എഴുമുതൽ 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്.
രാവിലെ ഏഴിന് കുട്ടിയമായി വീടിനു മുകളിൽ കയറിയ ഇയാളെ അനുനയിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഭാര്യാ പിതാവ് വീടിനുമുകളിൽ കയറി ചെന്ന് അനുരഞ്ജനം നടത്തിയ ശേഷമാണ് കുഞ്ഞിനെ കൈമാറാൻ തയാറായത്. പിന്നീട് പൊലീസ് എത്തി ഇയാളെ താഴെയിറക്കുകയായിരുന്നു. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
മൂന്ന് വയസുകാരന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
പാലക്കാട്: കിടപ്പുമുറിയിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും സൂചനകളുണ്ട്. പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം നടന്നത്. എലപ്പുള്ളു മണിയേരി സ്വദേശി ഷമീറിന്‍റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്.
കുട്ടി ആഹാരം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്.
ചൊവ്വാഴ്ച്ച പകൽ 9.30 ഓടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആസിയ കുറ്റ സമ്മതം നടത്തിയതായിട്ടാണ് വിവരം. രാവിലെ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ നൽകിയെന്നും പിന്നെ കിടന്നുറങ്ങിയ കുട്ടി എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഈന്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്നും ആസിയ പറഞ്ഞിരുന്നു.
കുട്ടിയുടെ കഴുത്തിൽ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്‌തു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങിയ ആസിയ ഉമ്മയുടെയും സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നത്.

Post A Comment: