www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Share it:



പാലക്കാട്: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്താണ് സംഭവം നടന്നത്. ഒടുകിൻചോട് കൊച്ചുപറമ്പിൽ എൽസി (55) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഇവരുടെ ഭർത്താവ് അപ്പച്ചൻ എന്ന വർഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപ്പച്ചന്‍ പൊലീസിനെ വിളിച്ച് താനും മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ചശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന അപ്പച്ചനെയാണ് കണ്ടെത്തിയത്.  

ആദ്യം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അപ്പച്ചന്‍ അപകട നില തരണം ചെയ്തു. കൊലപാതക കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

മൂന്ന് വയസുകാരന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

പാലക്കാട്: കിടപ്പുമുറിയിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും സൂചനകളുണ്ട്. പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം നടന്നത്. എലപ്പുള്ളു മണിയേരി സ്വദേശി ഷമീറിന്‍റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്.

 കുട്ടി ആഹാരം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. 

ചൊവ്വാഴ്ച്ച പകൽ 9.30 ഓടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്. 

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആസിയ കുറ്റ സമ്മതം നടത്തിയതായിട്ടാണ് വിവരം. രാവിലെ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ നൽകിയെന്നും പിന്നെ കിടന്നുറങ്ങിയ കുട്ടി എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഈന്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്നും ആസിയ പറഞ്ഞിരുന്നു. 

കുട്ടിയുടെ കഴുത്തിൽ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്‌തു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങിയ ആസിയ ഉമ്മയുടെയും സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. 


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light