പാലക്കാട്: ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. ടി.വിയുടെ വയർ ഊരിമാറ്റുന്നതിനിടെ മുണ്ടൂരിൽ കയറംകോടം രമേശ് (63) ഷോക്കേറ്റ് മരിച്ചു.
മറ്റൊരു സംഭവത്തിൽ വൈദ്യുത പോസ്റ്റിലെ സ്റ്റേ വയറിൽ നിന്നു ഷോക്കേറ്റ് 75 കാരിയായ മേലാർകോട് കോട്ടാംപൊറ്റ പരേതനായ വേലായുധന്‍റെ ഭാര്യ തങ്കമണി മരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടാണ് ഇവർക്ക് ഷോക്കേറ്റത്. വ്യാഴാഴ്ച്ച പുലർച്ചെ മരണം സംഭവിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
വിഷക്കൂൺ കഴിച്ച് 13 പേർ മരിച്ചു
ദിസ്‌പൂർ: ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ തൊഴിലാളി സ്ത്രീകൾ പറിച്ചെടുത്ത വിഷക്കൂൺ കഴിച്ച് 13 പേർ മരിച്ചു. അസമിലാണ് സംഭവം നടന്നിരിക്കുന്നത്. സ്ത്രീകളും ആറ് വയസുള്ള കുട്ടിയും അടക്കമുള്ളവരാണ് മരിച്ചത്. 35 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾ ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
ഏപ്രിൽ ആറിനാണ് സംഭവം നടന്നതെന്നാണ് വിവരം. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് തൊഴിലാളി സ്ത്രീകൾ കൂൺ ശേഖരിച്ചത്. തുടർന്ന് പാകം ചെയ്‌ത് കുട്ടികൾ അടക്കമുള്ളവർക്ക് നൽകുകയായിരുന്നു. കൂൺ കഴിച്ചതിനു പിന്നാലെ വയറിളക്കം, ശർദി തുടങ്ങിയ അസ്വസ്ഥത തോന്നിയതോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post A Comment: