www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കുടുംബ വഴക്ക്; കസേര കൊണ്ട് അമ്മായിയമ്മയുടെ തല അടിച്ചു പൊട്ടിച്ച് മരുമകൾ

Share it:



ഇടുക്കി: കുടുംബ വഴക്കിനിടെ യുവതി അമ്മായി അമ്മയുടെ തല കസേരക്ക് അടിച്ചു പൊട്ടിച്ചു. ഇടുക്കി പണിക്കൻകുടി സ്വദേശി അമ്മിണിക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെയായിരുന്നു സംഭവം. അമ്മിണിയുടെ മകൻ മോഹനനും ഭാര്യ ലീലയും തമ്മിൽ രാവിലെ വഴക്കുണ്ടായിരുന്നു. വഴക്ക് മൂർഛിച്ചതോടെ ഇവരെ പിടിച്ചുമാറ്റാൻ അമ്മിണി ഇടപെട്ടു. ഇതിനിടെ ലീല കസേര എടുത്ത് അമ്മിണിയുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

വിഷക്കൂൺ കഴിച്ച് 13 പേർ മരിച്ചു 

ദിസ്‌പൂർ: ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ തൊഴിലാളി സ്ത്രീകൾ പറിച്ചെടുത്ത വിഷക്കൂൺ കഴിച്ച് 13 പേർ മരിച്ചു. അസമിലാണ് സംഭവം നടന്നിരിക്കുന്നത്. സ്ത്രീകളും ആറ് വയസുള്ള കുട്ടിയും അടക്കമുള്ളവരാണ് മരിച്ചത്. 35 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും. 

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. 

ഏപ്രിൽ ആറിനാണ് സംഭവം നടന്നതെന്നാണ് വിവരം. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് തൊഴിലാളി സ്ത്രീകൾ കൂൺ ശേഖരിച്ചത്. തുടർന്ന് പാകം ചെയ്‌ത് കുട്ടികൾ അടക്കമുള്ളവർക്ക് നൽകുകയായിരുന്നു. കൂൺ കഴിച്ചതിനു പിന്നാലെ വയറിളക്കം, ശർദി തുടങ്ങിയ അസ്വസ്ഥത തോന്നിയതോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light