പുറപ്പെടുന്നതിനു തൊട്ടുമുമ്പ് വിമാനത്തിനുള്ളിലെ സ്ത്രീകൾ അടക്കമുള്ളവരുടെ ഫോണിലേക്ക് നഗ്ന ചിത്രം. സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലാണ് അസാധാരണ സംഭവം നടന്നത്. അപ്രതീക്ഷിതമായി ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ വന്നതോടെ യാത്രക്കാരും അമ്പരുന്നു. എന്നാൽ പൈലറ്റിന്‍റെ സമയോചിത ഇടപെടലിനെ തുടർന്ന് സംഭവം വേഗം കണ്ടെത്തി. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സൈബർ ലോരത്ത് വൈറലായി മാറിയിരിക്കുകയാണ്.
മെക്‌സിക്കോയിലെ കാബോ സാന്‍ ലുകാസിലേക്ക് പോവുകയായിരുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാർക്കാണ് പൊടുന്നനെ ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. വിമാനം പുറപ്പെടാൻ തുടങ്ങുന്നതിനു മുമ്പ് യാത്രക്കാരിൽ ഐ ഫോൺ ഉപയോഗിച്ചിരുന്നവരുടെ ഫോണിലേക്കാണ് ഒരാളുടെ നഗ്ന ദൃശ്യങ്ങൾ എത്തിയത്. യാത്രക്കാരിൽ ഒരാൾ ഐ ഫോണിലെ എയർഡ്രോപ് സംവിധാനം ഉപയോഗിച്ച് സുഹൃത്തിന് തന്‍റെ നഗ്നചിത്രം കൈമാറിയതാണ് വിനയായത്.
തൊട്ടടുത്തുള്ള ഐഫോണുകളിലേക്ക് സന്ദേശങ്ങളും മീഡിയാ ഫയലുകളും അയക്കാനുള്ള സംവിധാനമാണിത്. ഇതിന് വൈഫൈ ആവശ്യമില്ല. ഇത്തരത്തിൽ യാത്രക്കാരൻ അയച്ച ദൃശ്യങ്ങൾ മറ്റുള്ള യാത്രക്കാരുടെ ഫോണിലേക്കും എത്തുകയായിരുന്നു.
ഇതോടെ യാത്രക്കാർ വിമാന ജീവനക്കാരോട് വിവരം അറിയിച്ചു. വിവരം അറിഞ്ഞ പൈലറ്റ് ഫോൺ പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഉടൻ തന്നെ പൈലറ്റ് നഗ്‌നഫോട്ടോകള്‍ എയര്‍ഡ്രോപ് ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ വിമാനം തിരിച്ച് ഗേറ്റിലേക്ക് തന്നെ പോവുമെന്നും സുരക്ഷ ഉദ്യോഗസ്ഥരെ ഈ വിവരമറിയിക്കുമെന്നും അങ്ങനെ വന്നാല്‍, എല്ലാവരുടെയും യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാവുമെന്നും യാത്രക്കാരോട് പറഞ്ഞു. ഇതോടെയാണ് നഗ്ന ദൃശ്യം അയച്ചുകൊണ്ടിരുന്നയാൾക്കും അബദ്ധം മനസിലായത്. പൈലറ്റ് യാത്രക്കാരോട് ഇക്കാര്യം പറയുന്ന രംഗം ഒരു യാത്രക്കാരി മൊബൈല്‍ ഫോണില്‍ പകര്‍ത്തി ടിക്ക്‌ടോക്കിലിട്ടു. ഇതോടെ ഇത് വൈറലാവുകയും ചെയ്തു.
എന്തായാലും ഇതിനു ശേഷം, നഗ്‌ന ചിത്രങ്ങള്‍ വരുന്നത് അവസാനിക്കുക തന്നെ ചെയ്തു. പൈലറ്റ് ആ വീധത്തില്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലായേനെ എന്നാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പലരും ചൂണ്ടിക്കാട്ടിയത്. ഇതിനകം 20 ലക്ഷത്തിലേറെ പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ജീവിക്കുന്നത് തന്നെ സെക്‌സിനു വേണ്ടി; മഡോണ
ന്യൂയോർക്ക്: പോപ് ഗായിക മഡോണയുടെ റീമിക്‌സ് കളക്ഷനായ ഫൈനലി ഇനഫ് ലവ്; 50 നമ്പര്‍ വണ്‍സ് വീഡിയോ ലോക വ്യാപകമായി തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സ്വകാര്യ ജീവിതത്തെ കുറിച്ചടക്കം താരം മറുപടി നൽകിയ വീഡിയോ അഭിമുഖം സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്. വ്യത്യസ്തമായ മറുപടികളാണ് അഭിമുഖ വീഡിയോ ശ്രദ്ധിക്കപ്പെടാൻ കാരണമായിരിക്കുന്നത്.
ലോക പ്രശസ്‌ത പോപ് ഗായികയായ മഡോണയുടെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതീവ ഗ്ലാമർ വേഷത്തിൽ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ഇവരുടെ രീതിയാണ്. 64 വയസ് പിന്നിട്ട താരത്തിന് ഇപ്പോഴും ലൈംഗികതയോട് അടങ്ങാത്ത ആവേശമാണെന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്.
താരത്തിന്‍റെ തന്നെ ഫാം ഹൗസില്ലാണ് അഭിമുഖ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആരാധകരുടെ 50 ചോദ്യങ്ങൾക്കാണ് താരം മറുപടി പറയുന്നത്. ഗ്ലാമർ വേഷത്തിലാണ് താരം ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്.
തന്‍റെ ഇപ്പോഴത്തെ ഒബ്സഷന്‍ സെക്സ് ആണെന്നാണ് മഡോണ ചോദ്യത്തിനു മറുപടിയായി പറയുന്നത്. സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങളാണ് ആരാധകർ ഉന്നയിച്ചത്. ഫൈനലി ഇനഫ് ടോക്; 50 ക്വസ്റ്റിയന്‍സ് വിത്ത് മഡോണ എന്ന തലക്കെട്ടിലാണ് വിഡിയോ.
കൂടുതല്‍ ചോദ്യങ്ങള്‍ക്കും സെക്‌സ് എന്ന ഉത്തരമാണ് മഡോണ നല്‍കിയത്. ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്താണ് എന്ന ചോദ്യത്തിന് സെക്‌സ് എന്നായിരുന്നു മഡോണുടെ ഉത്തരം.
ഏറ്റവും കുറ്റബോധമുണ്ടാക്കുന്ന ആനന്ദം എന്താണെന്നും കരിയറിന്‍റെ വിജയത്തിനുള്ള കാരണം എന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്കെല്ലാം സെക്‌സ് എന്നാണ് മഡോണ മറുപടി പറഞ്ഞത്.
ഇനിയുള്ള ജീവിതത്തില്‍ ഉപയോഗിക്കാനുള്ള ഒരു ഫാഷന്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ 24 കാരറ്റ് സ്വര്‍ണത്തിലുള്ള തന്‍റെ വൈബ്രേറ്റര്‍ നെക്ലസ് എന്നാണ് താരം പറഞ്ഞത്. തന്‍റെ രണ്ടു വിവാഹങ്ങളിലാണ് ജീവിതത്തില്‍ കുറ്റബോധമുള്ളത് എന്നാണ് മഡോണയുടെ വാക്കുകള്‍. 1985 ല്‍ ഷോണ്‍ പെന്നിനെയാണ് മഡോണ ആദ്യമായി വിവാഹം ചെയ്തത്. 1989ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് 2000ല്‍ ഗയ് റിച്ചിയെ വിവാഹം ചെയ്തു. എട്ട് വര്‍ഷമാണ് ഈ ബന്ധം നീണ്ടു നിന്നത്.
വളരെ രസകരമായ നിരവധി ഉത്തരങ്ങളും താരം നല്‍കുന്നുണ്ട്. ഗായിക ആയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് സ്‌കൂള്‍ ടീച്ചര്‍ എന്നാണ് മറുപടി പറഞ്ഞത്.
Post A Comment: