ഭോപ്പാൽ: പങ്കാളി കൈമാറ്റത്തിനു തയാറാകാതിരുന്ന യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചു. രാജസ്ഥാനിലെ ബീക്കാനീറിലെ ഹോട്ടലിലാണ് ക്രൂരമായ ഉപദ്രവം നടന്നത്. യുവതിയെ ഹോട്ടൽ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം ക്രൂരമായി മർദിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.
ബീക്കാനീറിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മാനേജരാണ് യുവതിയുടെ ഭർത്താവ്. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. ഭാര്യമാരെവച്ചുമാറുന്ന പാർട്ടികളിൽ ഇയാൾ സജീവ സാനിധ്യമായിരുന്നു.
ഇത്തരം ഒരു പാർട്ടിയിലേക്ക് തന്നെ കൊണ്ടുപോയെന്നും പറ്റില്ലെന്ന് പറഞ്ഞതോടെ തന്നെ ഹോട്ടൽ മുറിയിൽ പൂട്ടിയിടുകയും ചെയ്‌തതായി യുവതി പറയുന്നു. രണ്ട് ദിവസത്തിനു ശേഷം ഭർത്താവ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് തിരിച്ചെത്തിയത്. പെൺകുട്ടികൾക്ക് പുറമെ ആൺകുട്ടികളുമായും ഭർത്താവിന് ലൈംഗിക ബന്ധമുണ്ടായിരുന്നു.
സ്ത്രീധനമായി ഭർത്താവും അമ്മയും സഹോദരിയും 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. ഭർത്താവിന്‍റെ ഉപദ്രവത്തെ തുടർന്ന് ആരോഗ്യ നില വഷളാവുകയും പിന്നീട് ബന്ധുക്കളെത്തി തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
കട്ടപ്പനയിൽ റിട്ട. എസ്.ഐയുടെ വീട്ടിൽ വമ്പൻ ചീട്ടുകളി
ഇടുക്കി: റിട്ട. എസ്.ഐയുടെ വീട്ടിൽ നടന്ന വൻ ചീട്ടുകളി, ലഹരി സംഘം പിടിയിൽ. ഇടുക്കി കട്ടപ്പനയിലാണ് വമ്പൻമാരുടെ സംഘം കുടുങ്ങിയത്. കട്ടപ്പന ടി.ബി ജംക്ഷനിലുള്ള റിട്ട. പൊലീസ് സബ് ഇൻസ്പെക്റ്റർ ദേവസ്യയുടെ വീടിനു മുകളിലത്തെ നിലയിലാണ് വൻ ചീട്ടുകളി സംഘം പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ റെയിഡ് നടത്തിയത്.
ദേവസി തന്‍റെ വീടിന്‍റെ മുകൾ നില ചീട്ടുകളിക്കായി വിട്ടു നൽകിയിരിക്കുകയായിരുന്നു. റെയിഡിൽ 10 അംഗ സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് കളിക്കാൻ ഉപയോഗിച്ച 21,480 രൂപയും ചീട്ടുകളും പിടിച്ചെടുത്തു.
വീട്ടിൽ നിന്നും ഉണക്ക കഞ്ചാവും പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന എസ്.ഐ. ദിലീപ് കുമാർ, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ പ്രശാന്ത് മാത്യു, വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post A Comment: